HOME
DETAILS
MAL
ബ്രക്സിറ്റ്: ബ്രട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ഇ. യു നേതാക്കളെ കാണും
backup
June 28 2016 | 06:06 AM
യൂറോപ്പ്യന്‍ യൂണിയന് വിടാനുള്ള ബ്രട്ടന്റെ തീരുമാനത്തിന് പിറകെ ബ്രട്ടീഷ് പ്രധാന മന്ത്രി ഡേവിഡ് കാമറണ്‍ ഇ. യു നേതാക്കളെ കാണും. ബ്രക്സിറ്റ് നടപ്പാക്കാനുള്ള നടപടി ക്രമങ്ങള്‍ ഇ.യു നേതാക്കളുമായി ചര്‍ച്ച ചെയ്യും. അതേ സമയം ജര്‍മന്‍, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ ബ്രട്ടണ്‍ പുറത്തുപോകുന്നതിനെ കുറിച്ച് ഔപചാരികമോ അനൗപചാരികമോആയ ചര്‍ച്ചകള്‍ നടത്തുകയില്ലെന്ന് തിങ്കളാഴ്ച പറഞ്ഞിരുന്നു. ബ്രസ്സല്‍സില്‍ ഇ.യു യോഗം നടക്കാനിരിക്കുകയാണ്. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് കാമറണ്‍ രാജി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചാന്‍സലര്‍ ജോര്‍ജ് ഒസ്ബോണ്‍ ഭരണം തുടങ്ങി. ബുധനാഴ്ച നടക്കുന്ന 27 രാജ്യങ്ങളുടെ നേതാക്കള്‍ പങ്കെടുക്കുന്ന ഇ. യു പാര്‍ട്ടിയില്‍ കാമറണ്‍ പങ്കെടുക്കില്ല. ഇ.യു വിടാനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി കാമറണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."