അപകട സാധ്യത കൂടുന്നു; വാഹനടെസ്റ്റ് മാറ്റണമെന്ന്
മലമ്പുഴ: ശേഖരീപുരം മലമ്പുഴ റോഡില്‍ മാട്ടുമന്ത ഭാഗത്ത് നടക്കുന്ന വാഹന ടെസ്റ്റ് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. റോഡില്‍ മാട്ടുമന്ത മുതല്‍ അര കിലോമീറ്ററോളം ദൂരം വാഹനങ്ങളുടെ നീണ്ടനിര കാല്‍നട യാത്രക്കാര്‍ക്കും മറ്റു വാഹനസര്വീസുകള്ക്കും ബുദ്ധിമുട്ടു സൃഷ്ടിക്കുകയാണ്.
വാഹന ടെസ്റ്റിനു വേണ്ടി കാത്തുകിടക്കുന്ന വാഹനങ്ങള്‍ റോഡിന്റെ പകുതിയോളം ഭാഗം കവര്‍ന്നെടുക്കുന്നുണ്ട്. ശേഷിക്കുന്ന ഭാഗത്തുകൂടി വേണം മറ്റു വാഹനങ്ങള്‍ കടന്നുപോകാന്‍.
പ്രധാന വിനോദസഞ്ചാരകേന്ദ്രമായ മലമ്പുഴ ഡാമിലേക്കും കോയമ്പത്തൂര്‍-കോഴിക്കോട് ഭാഗത്തേക്കും ടൗണ്‍ ചുറ്റാതെ പോകുന്ന വാഹനങ്ങളുമടക്കം നൂറുക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്. ഇതിനാല്‍ അപകടസാധ്യതയും ഏറെയാണ്.
ഫലത്തില്‍ ഏറെ ദുരിതം സൃഷ്ടിക്കുന്ന സാഹചര്യമായതിനാല്‍ വാഹനടെസ്റ്റ് തിരക്കൊഴിഞ്ഞ റോഡുകളിലേക്ക് മാറ്റണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."