കുടിവെള്ള പദ്ധതി പ്രാവര്‍ത്തികമാക്കണം: പട്ടിത്തറ മുസ്ലിം ലീഗ് കമ്മിറ്റി
കൂറ്റനാട്: തൃത്താല നിയോജകമണ്ഡലത്തിലെ മൂന്നു പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വതമായ പരിഹാരം കാണമെന്ന് പട്ടിത്തറ മുസ്ലിംലീഗ് കമ്മറ്റി ആവശ്യപ്പെട്ടു. ഇതിനായി നടപ്പില്‍ വരുത്തിയ പറക്കുളം കുടിവെള്ള പദ്ധതി എത്രയും പെട്ടെന്ന് പണിപൂര്ത്തീകരിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ അധികാരികള്‍ തയാറാവണമെന്നും ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
പട്ടിത്തറ പഞ്ചായത്തില്‍ വേനലിന്റെ ആരംഭത്തില്‍ തന്നെ രൂക്ഷമായ ജലക്ഷാമം അനുഭവിക്കുകയാണ്. പഞ്ചായത്തു ഭരണ സമിതി യാതൊരു മുന്‍കരുതലുകളും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി എടുത്തിട്ടില്ല. ഇതിനെതിരേ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും യോഗം അറിയിച്ചു. ടി മൊയ്തീന്‍കുട്ടി, പി മുഹമ്മദുണ്ണി മാസ്റ്റര്‍, ടി അസീസ്, പാദുകനൗഷാദ്, പി.വി ഷാജഹാന്, സെബു സദക്കത്തുള്ള, എം.വി അഷറഫ്, ടി.കെ മുസ്തഫ, കെ.സി മുഹമ്മദ് യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."