കര്‍ണാടക: തന്ത്രങ്ങള്‍ക്കുപിന്നില്‍ രാഹുല്‍ജി തന്നെ
ബംഗളൂരു: കര്‍ണാടകയിലെ ബി.ജെ.പി യുടെ കുടില തന്ത്രങ്ങളെ പരാജയപ്പെടുത്തുകയും കോണ്‍ഗ്രസിനും ജനാധിപത്യത്തിനും അഭിമാനമുണ്ടാക്കുകയും ചെയ്തതിനു പിന്നാമ്പുറത്ത് പ്രവൃത്തിച്ചത് രാഹുല്‍ഗാന്ധി. കോണ്‍ഗ്രസിനെ നയിക്കാന്‍ കൊള്ളില്ലെന്ന ആക്ഷേപം വിവിധ കോണുകളില്‍ നിന്നും ഉയരുന്നതിനിടെയാണ് പാര്‍ട്ടിയുടെ അധ്യക്ഷ പദവി അലങ്കരിച്ച ശേഷം രാജ്യം ഉറ്റുനോക്കിയ ഒരു തെരഞ്ഞെടുപ്പില്‍ മാനം കാക്കാന്‍ രാഹുലിന് കഴിഞ്ഞത്. രാഹുല്‍ രൂപപ്പെടുത്തിയ ടീമിന്റെ പ്രവര്‍ത്തനങ്ങളാണ് സമര്‍ത്ഥമായി കാര്യങ്ങള്‍ നേടിയെടുക്കുന്നതിന് കര്‍ണാടകം സാക്ഷ്യം വഹിച്ചത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുലിന് കെല്‍പ്പുണ്ടെന്ന വിലയിരുത്തല്‍ കൂടിയായിരുന്നു കര്‍ണാടകയെന്നും നീരീക്ഷകര്‍ കാണുന്നു. കോണ്‍ഗ്രസ് കര്‍ണാടകത്തില്‍ തോല്‍വി പ്രതീക്ഷിച്ചിരുന്നു. ബി.ജെ.പി ഏറ്റവും വലിയ കക്ഷിയാവുമെന്നും അവര്‍ക്ക് ഉറപ്പായിരുന്നു. ഇതോടെ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ കോണ്‍ഗ്രസ് നീക്കങ്ങള്‍ ആരംഭിക്കുകയായിരുന്നു.
സിദ്ധരാമയ്യയുടെ ആഗ്രഹത്തിന് വിപരീതമായി ജനതാദളുമായി സഖ്യമുണ്ടാക്കുക എന്നതായിരുന്നു ആദ്യവഴി. ജനതാദളുമായുള്ള പിണക്കം മറന്ന് അവരെ ഒപ്പം കൂട്ടി ബി.ജെ.പിയെ വീഴ്ത്തുക എന്ന തന്ത്രമാണ് കോണ്‍ഗ്രസ് ഉദ്ദേശിച്ചത്.ഫലം വരുന്നതിന് മുമ്പ് തന്നെ രാഹുല്‍ ഗാന്ധി അഹമ്മദ് പട്ടേല്‍, ഗുലാം നബി ആസാദ്, അശോക് ഗെഹ്‌ലോട്ട്, കെ.സി വേണുഗോപാല്‍ എന്നിവരെ കണ്ട് സംസാരിച്ചിരുന്നു. ഫലം വന്നതിന് പിന്നാലെ മുതിര്‍ന്ന നേതാക്കള്‍ രാഹുലിന്റെ നിര്‍ദേശപ്രകാരം ദേവഗൗഡയെ കാണുകയായിരുന്നു. എഐസിസി സെക്രട്ടറിമാരായ മാണിക്ക ടാഗോര്‍, പി.സി വിഷ്ണുനാഥ്, മധു യാഷ്‌കി ഗൗഡ, ശൈലജാനാഥ്, യഷോമതി താക്കൂര്‍ എന്നിവര്‍ക്ക് സംസ്ഥാനത്ത് ഓരോ മേഖലയുടെ ചുമതല രാഹുല്‍ നല്‍കിയിരുന്നു. യെദ്യൂരപ്പയെ ഗവര്‍ണര്‍ വാജുഭായ് വാല സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതോടെ ഡല്‍ഹിയില്‍ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു. ഗവര്‍ണറുടെ നീക്കത്തിനെതിരേ സുപ്രിം കോടതിയെ സമീപിക്കാനായിരുന്നു ഹൈക്കമാന്‍ഡിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."