കൃഷിവകുപ്പിലെ ഓഡിറ്റ്-വിജിലന്‍സ് വിഭാഗങ്ങള്‍ പരിഷ്കരിക്കണമെന്ന്
പാലക്കാട്: കൃഷിവകുപ്പിലെ ഓഡിറ്റ് വിജിലന്‍സ് വിഭാഗങ്ങള്‍ കാലോചിതമായി പരിഷ്കരിക്കണമെന്ന് കേരള അഗ്രിക്കള്‍ച്ചറല്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് ഫെഡറേഷന്(കെ.എ.എം.എസ്.എഫ്) ജില്ലാ കണ്വന്ഷന് ആവശ്യപ്പെട്ടു.
കൃഷിഭവനുകളില്‍ ക്ലര്‍ക്ക് തസ്തിക സൃഷ്ടിക്കുക, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള പുനര്‍വിന്യാസം പൂര്‍ണമായും നിര്‍ത്തലാക്കുക, പുതിയ മിനിസ്റ്റീരിയല്‍ സൂപ്പര്‍ വൈസറി തസ്തികകള്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളും കണ്വന്ഷന് മുന്നോട്ടുവെച്ചു.
ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുകേശന് ചൂലിക്കാട് ഉദ്ഘാടനം ചെയ്തു.
സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ മുകുന്ദന്, വി.സി ജയപ്രകാശ്, ജില്ലാ സെക്രട്ടറി എം.സി ഗംഗാധരന്, ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി രാജീവ്, സംസ്ഥാന ട്രഷറര്‍ കെ സതീഷ് സംസാരിച്ചു. വി.കെ ശങ്കരനാരായണന് സ്വാഗതവും സി ഗോപകുമാര്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: വി കെ ശങ്കരാനാരയണന് (പ്രസി), ഗോപകുമാര്‍ സി (സെക്ര), സുജി കെ (ട്രഷ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."