സഹകരണ പ്രസ്ഥാനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കാന്‍ സി.പി.എം ശ്രമം: എം ലിജു
ആലപ്പുഴ: സഹകരണ മേഖലയുടെ സംരക്ഷകരെന്ന് അവകാശപ്പെട്ട് മനുഷ്യച്ചങ്ങല തീര്‍ത്ത സി.പി.എം യഥാര്‍ത്ഥത്തില്‍ സഹകരണ ജനാധിപത്യത്തിന്റെ കശാപ്പുകാരാവുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു ആരോപിച്ചു.
സഹകരണ പ്രസ്ഥാനങ്ങളുടെ വകയായ കോടിക്കണക്കിന് വരുന്ന സമ്പത്ത് കൊള്ളയടിക്കുകയാണ് സി.പി.എമ്മിന്റെ ലക്ഷ്യം. അതിനായി സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെകൊണ്ട് സംഘങ്ങള്‍ക്കെതിരെ അനാവശ്യ നടപടികള്‍ സ്വീകരിപ്പിക്കുകയാണ്. ശ്രീകണ്ഠമംഗലം സര്‍വീസ് സഹകരണ ബാങ്കിന്റെ തെരഞ്ഞെടുപ്പില്‍ ബഹുഭൂരിപക്ഷത്തില്‍ വിജയിച്ച് അധികാരത്തിലേറിയ ഭരണസമിതിയെ മൂന്നുമാസം തികയും മുന്‍പെ അന്യായമായി സസ്‌പെന്റ് ചെയ്ത നടപടിക്കെതിരെ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് സി.വി തോമസ് അധ്യക്ഷതവഹിച്ചു.
ഐസക് മാടവന, സി.കെ. ഷാജിമോഹന്‍, കെ.ആര്‍ രാജേന്ദ്രപ്രസാദ്, നവപുരം ശ്രീകുമാര്‍, ആര്‍.ശശിധരന്‍, ടി.സുബ്രഹ്മണ്യദാസ്, എസ്.കൃഷ്ണകുമാര്‍, ടി.എച്ച്.സലാം, സി.ഡി.ശങ്കര്‍, എം.കെ.ജിനദേവ്, ജോണി തച്ചാറ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."