HOME
DETAILS
MAL
ഗാന്ധിജയന്തി ദിനത്തില്‍ സസ്യാഹാരം
backup
May 20 2018 | 17:05 PM
ന്യൂഡല്‍ഹി: ഗാന്ധിജയന്തി ദിനത്തില്‍ ഇന്ത്യന്‍ റെയില്‍വെ സസ്യാഹാരം വിളമ്പും. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയോടുള്ള ആദരസൂചകമായി ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തിലാണ് സസ്യാഹാരം നല്‍കുക
ഇത് സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം റെയില്‍വേ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതു പ്രകാരം അന്ന് ട്രെയിനിലോ റെയില്‍വേ സ്റ്റ്ഷനുകളിലോ സസ്യേതര ഭക്ഷണം ലഭിക്കില്ല.സസ്യാഹാരിയായിരുന്ന ഗാന്ധിജിക്ക് നല്കാനാവുന്ന മഹത്തായ സ്മരണാഞ്ജലി എന്ന നിലയ്ക്കാണ് റെയില്‍വേയുടെ തീരുമാനം. തൊട്ടടുത്ത വര്‍ഷങ്ങളിലും ഇത് തുടരും. ഇതിനു പുറമേ ദണ്ഡി മാര്‍ച്ചിന്റെ സ്മരണ പുതുക്കുന്നതിനായി പ്രത്യേക തീവണ്ടിയും സബര്‍മതിയില്‍ നിന്നും വിവിധ സ്റ്റേഷനുകളിലേക്ക് സ്വച്ഛതാ എക്സ്പ്രസ് സര്‍വീസുകളും റെയില്‍വേ സംഘടിപ്പിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."