എ.സി റോഡില്‍ ലോറികള്‍ കൂട്ടിയിടിച്ചു; ഗതാഗതം മുടങ്ങി
കുട്ടനാട്: ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ ലോറികള്‍ കൂട്ടിയിടിച്ച് മണിക്കൂറോളം ഗതാഗതം മുടങ്ങി.
ആലപ്പുഴ പള്ളാത്തുരുത്തി പാലത്തിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. പവിഴം റൈസിന്റെ ലോറിയും ടിപ്പര്‍ ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്.
ടിപ്പര്‍ ലോറി മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. റോഡിന്റെ സധ്യഭാഗത്ത് കിടന്ന ലോറികളെ കയറുകെട്ടി വലിച്ച് മാറ്റുകയായിരുന്നു. മണിക്കൂറോളം പ്രയത്നിച്ചാണ് ഫയര്‍ഫോഴ്സ് ഈ ദൗത്യം പൂര്‍ത്തിയാക്കിയത്.
ഉച്ചയ്ക്ക് 12 ന് തുടങ്ങിയ രക്ഷാ പ്രവര്‍ത്തനം രണ്ട് മണിവരെ നീണ്ടു.
സംഭവത്തില്‍ പവിഴം റൈസിന്റെ ലോറിഡ്രൈവറുടെ തോളിന് നിസാര പരുക്കേറ്റു. ഇയാളെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരു ലോറികളുടെയും ചക്രങ്ങള്‍ ഊരി തെറിച്ച നിലയിലായിരുന്നു. ലോറികളില്‍ നിന്നും ഓയില്‍ ചോര്‍ന്നതും ഫയര്‍ഫോഴ്സിന്റെ ജോലി ഇരട്ടിയാക്കി. ലീഡിങ് ഫയര്മാന് തോമസ് ഡാനിയല്‍, ഫയര്മാന് മാരായ സലിം കുമാര്‍, സതീഷ് കുമാര്‍, പ്രജീഷ്, രഞ്ചുമോന്‍, പി.എസ്. സാബു എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."