HOME
DETAILS

സേവനാവകാശ നിയമം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി

  
backup
March 21 2017 | 23:03 PM

%e0%b4%b8%e0%b5%87%e0%b4%b5%e0%b4%a8%e0%b4%be%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%82-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95

പാലക്കാട്: സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ വിജ്ഞാപനം ചെയ്യപ്പെട്ട സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉറപ്പാക്കുന്ന സേവനാവകാശ നിയമത്തെക്കുറിച്ച്  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പരിശീലന ക്ലാസ് നടത്തി. കലക്ടറേറ്റ് സമ്മേളനഹാളില്‍ എ.ഡി.എം.എസ്.വിജയന്‍ ഉദ്ഘാടനം ചെയ്ത സെമിനാറില്‍ ഐ.എം.ജി ഫാക്കല്‍റ്റി ലളിത് ബാബു ക്ലാസെടുത്തു.
ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെയും ജീവനക്കാര്‍ സെമിനാറില്‍ പങ്കെടുത്തു. സാക്ഷരതാ പ്രേരക്മാര്‍, നെഹ്‌റു യുവകേന്ദ്ര-യുവജനക്ഷേമ ബോര്‍ഡ് എന്നിവയില്‍ അഫിലിയേറ്റ് ചെയ്ത ക്ലബ്ബ് അംഗങ്ങള്‍ , ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ , സീനിയര്‍ സിറ്റിസണ്‍ ഫോറം അംഗങ്ങള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്കായി മാര്‍ച്ച് 15നും സാക്ഷരതാ തുല്യതാ പഠിതാക്കള്‍ക്കായി മാര്‍ച്ച് 19നും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സേവനാവകാശനിയമം വിഷയത്തില്‍ സെമിനാര്‍ നടന്നിരുന്നു.
വിവരാവകാശ നിയമം പോലെ തന്നെ സേവനാവകാശ നിയമവുമായി ബന്ധപ്പെട്ട് പ്രത്യേക ഉദ്യോഗസ്ഥരെ ഓരോ ഓഫീസിലും നിയോഗിച്ചിട്ടുണ്ട്. നിയുക്ത ഉദ്യോഗസ്ഥന്റെ (ഡെസിഗ്നേറ്റഡ് ഓഫിസര്‍) ചുമതല, ഒന്നും രണ്ടും അപ്പീല്‍ അധികാരികള്‍,അപേക്ഷയ്ക്ക് രശീത് നല്‍കല്‍, മറുപടി നല്‍കുന്നതിന് നിശ്ചിത സമയപരിധി, സേവനം നല്‍കാനാവുന്നില്ലെങ്കില്‍ അപേക്ഷകന് രേഖാമൂലമുള്ള അറിയിപ്പ് എന്നിവ സംബന്ധിച്ച് ക്ലാസില്‍ വിശദീകരിക്കും. ന്യായമായ കാരണങ്ങളില്ലാതെ സേവനം നല്‍കാതിരിക്കുകയോ സേവനം നിശ്ചിത സമയത്തിനകം നല്‍കാതിരിക്കുകയോ ചെയ്താല്‍ നിയുക്ത ഓഫീസറില്‍ നിന്നും 500 മുതല്‍ 5000 രൂപ വരെ പിഴ ഈടാക്കാം. അപ്പീല്‍ അധികാരി നടപടികള്‍ വൈകിപ്പിച്ചാലും പിഴയും അച്ചടക്കനടപടിയുണ്ടാവും. ഇത്തരത്തില്‍ ഗൗരവപൂര്‍വമായ ഒരു നിയമത്തിന്റെ സാധ്യതകളെകുറിച്ച് ബോധവത്കരണം നടത്താനാണ് സെമിനാര്‍ നടത്തുന്നത്. സര്‍ക്കാറിന്റെ എല്ലാ സേവനങ്ങളും കൃത്യസമയത്ത് ജനങ്ങള്‍ക്ക് ലഭ്യമാവുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വി.പി. സുലഭകുമാരി, അസി.എഡിറ്റര്‍ പ്രിയ.കെ.ഉണ്ണികൃഷ്ണന്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago