കുനിയില്‍ സംഭവം: ആദ്യ കേസിന്റെ വിചാരണ വൈകുന്നു
മഞ്ചേരി: കുനിയില്‍ അതീഖുറഹ്മാന്‍ വധകേസിന്റെ വിചാരണ നടപടികള്‍ വൈകുന്നു. ഇതു പൂര്‍ത്തിയാവാതെയാണു തുടര്‍ന്നുണ്ടായ രണ്ടാം കുനിയില്‍ സംഭവത്തിന്റെ വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കുന്നത്. കുനിയില്‍ അങ്ങാടിയില്‍ വെച്ചു മാരകായുധങ്ങളുപയോഗിച്ച് അക്രമമഴിച്ചുവിടുകയും തോക്കുപയോഗിച്ച് വെടിയുതിര്‍ത്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അതീഖിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.
2012 ജനുവരി അഞ്ചിനായിരുന്നു ഈ സംഭവം .ഈ കേസിലെ പ്രതികളാണ് അതീഖ് വധക്കേസിന് ആറ് മാസത്തിന് ശേഷം നടന്ന ഇരട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ട കൊളക്കാടന്‍ ആസാദ് (37), സഹോദരന്‍ കൊളക്കാടന്‍ അബൂബക്കര്‍ എന്ന കുഞ്ഞാപ്പു (52) എന്നിവര്‍. ആദ്യ കേസിന്റെ വിചാരണ നടക്കുകയോ കുറ്റപത്രം സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല. അതീഖുറഹ്മാന്‍ വധകേസിലെ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ രണ്ടാം കേസിലെ വിചാരണ നടപടികള്‍ ആരംഭിക്കരുതെന്നു കാണിച്ച് അതീഖിന്റെ ഭാര്യയും ബന്ധുക്കളും കോടതിയില്‍ ഹരജി നല്‍കിയിരുന്നു.
അതിനിടെയാണ് ഇരട്ടക്കൊലപാതകകേസില്‍ ഗൂഢാലോചന നടത്തിയ കേസില്‍ കീഴുപറമ്പ് ഓട്ടുപള്ളി പുറായ കോട്ട സബൂറിനെ വിദേശത്തുവെച്ചു പൊലിസ് പിടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."