ആശുപത്രി ഉപകരണങ്ങള്‍ക്ക് രണ്ടാം ജന്മം: മാതൃകയായി അല്‍അമീന്‍ കോളജ്
ഒറ്റപ്പാലം: ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ കേടായ ഉപകരണങ്ങള്‍ ഇലക്ട്രിക്കല്‍, പ്ലംബിങ്, പെയ്ന്റിങ്, റിപ്പയറിങ് എന്നിവയിലൂടെ പുനരുജ്ജീവിപ്പിച്ച് ഉപയോഗയോഗ്യമാക്കി കുളപ്പുള്ളി അല്‍അമീന്‍ എന്‍ജിനീയറിങ് കോളജ് എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍. യുവജനങ്ങളെ സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രനിര്‍മാണ പ്രക്രിയകളില്‍ പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനബോര്‍ഡും നാഷണല്‍ സര്‍വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്ലും ചേര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളില്‍ അറ്റകുറ്റപ്പണികളുടെ അഭാവം മൂലം ഉപയോഗശൂന്യമായ ഉപകരണങ്ങള്‍ പുനര്‍ജനിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് വിദ്യാര്‍ഥികള്‍ ഇവിടെയെത്തിയത്. എന്‍.എസ്.എസ് യൂനിറ്റ് 192ലെ അംഗങ്ങളായ 50 വിദ്യാര്‍ഥികളാണ് സംഘത്തിലുണ്ടായിരുന്നത്. വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി പി. ഉണ്ണി എം.എല്‍.എ ആശുപത്രിയിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."