HOME
DETAILS
MAL
മത്സ്യ അനുബന്ധ തൊഴിലാളി സംസ്ഥാന സമ്മേളനം നാളെ അരൂരില്‍
backup
March 21 2017 | 23:03 PM
ആലപ്പുഴ: കേരള സംസ്ഥാന മത്സ്യ അനുബന്ധ തൊഴിലാളി ഫെഡഷേന്‍ (സി.ഐ.ടി.യു) നാലാം സംസ്ഥാന സമ്മേളനം നാളെ കുത്തിയതോട് ന്യൂ സരള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ചെയര്മാന് എ.എം ആരിഫ് എം.എല്‍.എ, കണ്‍വീനര്‍ പി.കെ. സാബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എന്‍. പത്മലോചനന് ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തില്‍ 250 പ്രതിനിധികള്‍ പങ്കെടുക്കും.പ്രസിഡന്റ് എ. സഫറുള്ള അധ്യക്ഷതവഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ എന്‍.പി. ഷിബു, കെ.കെ. ദിനേശന്, യു. രാജ്മോന്‍, എന്‍. സജീവന് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."