HOME
DETAILS

കാറ്റലോണിയക്കുമേല്‍ നിയന്ത്രണം തുടരുമെന്ന് സ്പാനിഷ് സര്‍ക്കാര്‍

  
backup
May 20 2018 | 18:05 PM

%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b2%e0%b5%8b%e0%b4%a3%e0%b4%bf%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%af

 

മാഡ്രിഡ്: പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കാനിരിക്കെ കാറ്റലോണിയയ്ക്കുമേല്‍ അധികാരം തുടരാന്‍ നീക്കവുമായി സ്പാനിഷ് സര്‍ക്കാര്‍. പ്രാദേശിക സര്‍ക്കാരിനെ ദേശീയ സര്‍ക്കാരിനു കീഴില്‍ തന്നെ നിലനിര്‍ത്താന്‍ പ്രധാനമന്ത്രി മരിയാനോ രജോയിയുടെ നേതൃത്വത്തില്‍ നീക്കം നടക്കുന്നതായാണു വിവരം. പുതിയ സര്‍ക്കാരിന്റെ നിയമസാധുത പരിശോധിച്ചുവരികയാണെന്നും ഇക്കാര്യത്തില്‍ മന്ത്രിസഭ അധികാരമേല്‍ക്കുന്നതിനു മുന്‍പ് തീരുമാനമുണ്ടാകുമെന്നും സ്പാനിഷ് സര്‍ക്കാര്‍ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു.
പുതിയ കാറ്റലന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ക്വിം ടോറ ശനിയാഴ്ച മന്ത്രിസഭയെ പ്രഖ്യാപിച്ചിരുന്നു. സ്പാനിഷ് ഭരണകൂടം രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചവരും സ്വയം നാടുവിട്ടവരും അടക്കം പുതിയ മന്ത്രിസഭയില്‍ ഇടംപിടിച്ചിട്ടുണ്ട്. റിമാന്‍ഡില്‍ കഴിയുന്ന ജോര്‍ദി തുറുള്‍, ജോസഫ് റള്‍, ബെല്‍ജിയത്തില്‍ രാഷ്ട്രീയാഭയം തേടിയ മുന്‍മന്ത്രിമാരായ അന്റോണി കോമിന്‍, ലൂയിസ് ഐ ഗോര്‍ദി എന്നിവരാണു മന്ത്രിസഭയിലുള്ള പ്രമുഖര്‍. ഇത് സ്പാനിഷ് സര്‍ക്കാരിനെ ചൊടിപ്പിച്ചതായാണ് അറിയുന്നത്.
ഡിസംബറില്‍ ദേശീയ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മാറ്റിനടത്തിയ പ്രാദേശിക തെരഞ്ഞെടുപ്പില്‍ സ്വാതന്ത്ര്യവാദി വിഭാഗം നേരിയ വിജയം നേടിയിരുന്നു. രാഷ്ട്രീയത്തില്‍ പുതുമുഖമായ ക്വിം കാറ്റലോണിയയുടെ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന വ്യക്തി കൂടിയാണ്. വിദേശത്ത് കഴിയുന്ന മുന്‍ പ്രസിഡന്റ് കാര്‍ലെസ് പുജിമോന്റാണ് ക്വിം ടോറയെ സ്ഥാനത്തേക്കു നാമനിര്‍ദേശം നടത്തിയത്. സ്വതന്ത്ര കാറ്റലന്‍ റിപബ്ലിക്ക് രൂപീകരിക്കുമെന്ന് ക്വിം ടോറ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഉടന്‍ നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago
No Image

പി.വിജയന് സ്വർണക്കടത്തിൽ പങ്ക്; വെളിപ്പെടുത്തലുമായി എം.ആർ.അജിത്കുമാർ

Kerala
  •  2 months ago
No Image

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടമായി; അംഗീകാരം 2020 മാര്‍ച്ച് വരെയെന്ന് യുജിസി

Kerala
  •  2 months ago
No Image

കിംഗ്ഫിഷ് മത്സ്യബന്ധന നിരോധനം പിൻവലിച്ച് ഒമാൻ

oman
  •  2 months ago
No Image

ഷാർജയിലെ FMCG കമ്പനിയിൽ തൊഴിലവസരം

uae
  •  2 months ago