കായംകുളത്ത് മുജാഹിദ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ കൂട്ടതല്ല്
കായംകുളം : കായംകുളത്തെ ഐക്യജംഗ്ഷനില്‍ സ്വകാര്യവ്യക്തിയുടെ പേരിലുളള പത്ത്‌സെന്റ് ഭൂമിയില്‍ നില്‍ക്കുന്ന പളളിയെ ചെല്ലി ഇന്നലെ കൂട്ടതല്ല് നടന്നു.
മുജാഹിദ് മടവൂര്‍ വിഭാഗവും അബ്ദുല്ലാ മഅ്ദനിയുടെ കീഴിലുളള മസ്ജിദ് ഭാരവാഹികളും തമ്മിലായിരുന്നു തല്ല്. പളളി ട്രഷററായ ചെമ്പക ലാന്റില്‍ ലത്തീഫ്, ഇദ്ദേഹത്തിന്റെ മകന്‍ അഷ്‌ക്കര്‍ എന്നിവരാണ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്.
പളളിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുളള തര്‍ക്കാണ് തമ്മില്‍ തല്ലില്‍ കാലാശിച്ചത്. എന്നാല്‍ ഐക്യജംഗ്ഷനിലെ മസ്ജിദ് അന്തരിച്ച മുജാഹിദ് നേതാവിന്റെ ഭാര്യയുടെ പേരിലുളള ഭൂമിയിലാണ് നില്‍ക്കുന്നത്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി പളളിയുടെ കരവും പളളി പരിപാലനവുമായി ബന്ധപ്പെട്ട ജീവനക്കാരുടെ ശമ്പളവും സ്ഥലം ഉടമയുടെ ബന്ധുക്കളായ മസ്ജിദ് ഭാരവാഹികളാണ് നല്‍കുന്നത്.
ഇതാണ് തര്‍ക്കത്തിനു കാരണവും. മടവൂര്‍ വിഭാഗം നേതാവിന്റെ വീട്ടില്‍വെച്ച് നടത്തുന്ന മദ്രസാപഠനം സലഫി മസ്ജിദില്‍ വെച്ച് നടത്തണമെന്ന് അവശ്യപ്പെട്ട് മടവൂര്‍ വിഭാഗം കത്ത് നല്‍കിയെങ്കിലും മസ്ജിദ് കമ്മിറ്റി അനുമതി നല്‍കിയില്ല. തുടര്‍ന്ന് ഇരു വിഭാഗക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി. മടവൂര്‍ വിഭാഗം പോലിസില്‍ പരാതി നല്‍കുകയും ചെയതിരുന്നു. പരാതി നിനലില്‍ക്കേയാണ് കഴിഞ്ഞ ദിവസം മുജാഹിദ് ഐക്യത്തിന് ശേഷം നടക്കുന്ന സംസ്ഥാന നേതാക്കളുടെ പരിപാടിയുടെ പോസ്റ്റര്‍ മടവൂര്‍ വിഭാഗക്കാര്‍ മസ്ജിദിലെ ബോര്‍ഡില്‍ ഒട്ടിക്കാന്‍ ചെന്നതത്. എന്നാല്‍ ഐക്യത്തെ എതിര്‍ക്കുന്ന മസ്ജിദ് ഭാരവാഹികള്‍ ഇത് തടഞ്ഞു.
ഇതിനെ തുടര്‍ന്നാണ് അക്രമണം ഉണ്ടായത്. അക്രമണത്തില്‍ പരിക്കേറ്റവര്‍ കായംകുളം ഗവ:ആശുപത്രിയില്‍ ചികിത്സയിലാണ്. കായംകുളം പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."