കാലവര്‍ഷത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് വൈദ്യുതി ബോര്‍ഡ്
തിരുവനന്തപുരം: ശക്തമായ വേനല്‍ മഴ ലഭിച്ചിട്ടും ഡാമുകളില്‍ വെള്ളമില്ലാത്ത സാഹചര്യത്തില്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ പ്രതീക്ഷ കാലവര്‍ഷത്തില്‍. ശക്തമായ കാലവര്‍ഷം ലഭിക്കുന്നതിലൂടെ മാത്രമേ അണക്കെട്ടുകള്‍ ജലസമൃദ്ധമാകൂ. സംസ്ഥാനത്തെ ഡാമുകള്‍ 70 ശതമാനത്തോളം നിറയുന്നത് കാലവര്‍ഷത്തിലൂടെയാണ്. അതേസമയം, കാലവര്‍ഷം ദുര്‍ബലമായാല്‍ വൈദ്യുതി ബോര്‍ഡിന്റെ കണക്കുകൂട്ടലുകള്‍ തെറ്റുകയും ചെയ്യും. കാലവര്‍ഷം നേരത്തെയെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. സാധാരണ ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ മണ്‍സൂണ്‍ എത്തുന്നത്. ഇത്തവണ അത് മൂന്നു ദിവസം നേരത്തെയായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. സാധാരണ നിലയിലുള്ള മഴ ഇത്തവണയും കാലവര്‍ഷത്തിലൂടെ കേരളത്തിനു ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 97 ശതമാനം വരെ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
വൈദ്യുതി ബോര്‍ഡിന്റെ കണക്കനുസരിച്ച് സംസ്ഥാനത്തെ ഡാമുകളില്‍ ശേഖരിക്കാന്‍ കഴിയുന്ന വെള്ളത്തിന്റെ 26 ശതമാനം മാത്രമാണ് ഇപ്പോഴുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."