സി.പി.ഐ നേതാവിനു നേരെ കൈയേറ്റ ശ്രമം
നീലേശ്വരം: സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ബങ്കളം പി കുഞ്ഞിക്കൃഷ്ണനെ കൈയേറ്റം ചെയ്തതിനു രണ്ടു പേര്‍ക്കെതിരേ കേസ്. നീലേശ്വരം പേരോലിലെ തുമ്പി ബാബു എന്ന ബാബു, പള്ളിക്കര മുണ്ടേമ്മാട്ടെ ജയചന്ദ്രന്‍ എന്നിവര്‍ക്കെതിരേയാണു കേസ്. നീലേശ്വരം റെയില്‍വേ ഗേറ്റിനു സമീപത്തെ സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫിസിനു സമീപത്തായിരുന്നു സംഭവം.
മദ്യലഹരിയില്‍ ഇരുവരും രാഷ്ട്രീയ അവഹേളനത്തിനു ശ്രമിച്ചതു ചോദ്യം ചെയ്തപ്പോള്‍ കൈയേറ്റം ചെയ്യുകയായിരുന്നുവെന്നാണു പരാതി. നീലേശ്വരം റെയില്‍വേ ഗേറ്റിന്റെ സമീപ പ്രദേശങ്ങള്‍ മദ്യപരുടെയും ലഹരിക്കടിമപ്പെട്ടവരുടെയും താവളമായി മാറുകയാണ്. വൈകിട്ട് ഇവിടങ്ങള്‍ കേന്ദ്രീകരിച്ചു പൊലിസ് പട്രോളിങ് ശക്തമാക്കണമെന്നും ആവശ്യമുണ്ട്.
വനദിനം ആചരിച്ചു
നീലേശ്വരം: നീലേശ്വരം ജേസീസിന്റേയും പ്രാദേശിക കാര്‍ഷിക ശാസ്ത്രജ്ഞന്‍ ദിവാകരന്‍ കടിഞ്ഞിമൂലയുടെ പ്രകൃതിസംരക്ഷണ പദ്ധതി ജീവനത്തിന്റെയും നേതൃത്വത്തില്‍ നീലേശ്വരം വില്ലേജ് ഓഫിസില്‍ ലോക വനദിനം ആചരിച്ചു. ഔഷധസസ്യങ്ങള്‍ നട്ടുകൊണ്ടായിരുന്നു ദിനാചരണം.
നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ജേസീസ് പ്രസിഡന്റ് രതീഷ്‌കൃഷ്ണന്‍ അധ്യക്ഷനായി.
ഉപാധ്യക്ഷ വി ഗൗരി, കൗണ്‍സലര്‍മാരായ പി മനോഹരന്‍, ഉഷ, സീമ, വില്ലേജ് ഓഫിസര്‍ പി.വി തുളസിരാജ്, പി.വി ദിവാകരന്‍, വിനുമൈമൂണ്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."