ചാണകവും കോഴി കാഷ്ഠവും വില്പന നടത്താന്‍ മടിക്കൈ പഞ്ചായത്തിനു പദ്ധതി വിപണനം ഹരിത മിത്ര എന്ന ബ്രാന്‍ഡില്‍
കാഞ്ഞങ്ങാട്: കാര്‍ഷിക ഗ്രാമമായ മടിക്കൈയില്‍ മൃഗ സംരക്ഷണത്തിന്റെ സഹകരണത്തോടെ ചാണകവും കോഴിക്കാഷ്ഠവും ഉണക്കി പൊടിച്ച് പ്രത്യേക പാക്കറ്റുകളിലാക്കി 'ഹരിത മി'്രത എന്ന ബ്രാന്‍ഡില്‍ വിപണനം ചെയ്യാന്‍ പദ്ധതി തയാറാക്കിയതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു കിലോ, രണ്ട് കിലോ പാക്കറ്റുകളാക്കിയാണ് ആദ്യ ഘട്ടത്തില്‍ വില്പന നടത്തുന്നത്. തൈര്, സംഭാരം മറ്റു മൂല്യ വര്‍ധിത ഉല്പന്നങ്ങളും ജീവാമൃതം, പഞ്ചഗവ്യം തുടങ്ങിയ ഉല്പന്നങ്ങളും വിപണിയിലെത്തിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. മൃഗസംരക്ഷണ വകുപ്പ് ഭക്ഷ്യ സുരക്ഷ ലക്ഷ്യമിട്ട് ആവിഷ്കരിച്ചു നടപ്പാക്കി വരുന്ന ഗോവര്‍ധിനി സുരഭി രക്ഷ കന്നുകുട്ടി പരിപാലന പദ്ധതികളില്‍ മടിക്കൈ പഞ്ചായത്തിനു മികച്ച നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്.
കേരളത്തിലെ 12 പഞ്ചായത്തുകളില്‍ മാത്രം നടപ്പാക്കിയ പദ്ധതിയാണിത്. ഇതിന്റെ ഭാഗമായി മടിക്കൈ 'പ്രതീക്ഷ 2016' എന്ന പേരില്‍ രണ്ടു ഘട്ടങ്ങളിലായി വിപുലമായ പദ്ധതിയാണ് നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ അഞ്ച് അംഗങ്ങള്‍ അടങ്ങിയ ആറു പ്രവര്‍ത്തന ഗ്രൂപ്പുകള്‍ക്ക് 30 പശുക്കളെയും 600 കോഴികളെയും വിതരണം ചെയ്യും.
രണ്ടാം ഘട്ടത്തിലാണു കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രതീക്ഷ ജൈവവളം വിപണിയിലിറക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫിസ് പരിസരത്ത് ഈ മാസം 24നു ഉച്ചക്ക് 2.30നു മൃഗ സംരക്ഷണ മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് സി പ്രഭാകരന്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ശശീന്ദ്രന് മടിക്കൈ, ജില്ലാ മൃഗ സംരക്ഷണ ഓഫിസര്‍ ഡോ.വി ശ്രീനിവാസന്, ഡോ.സ്മിത എം സെബാസ്റ്റ്യന്‍, ഡോ.പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."