സര്‍ക്കാര്‍ സ്ഥലം കൈയേറി കെട്ടിയ മതില് പൊളിച്ചുമാറ്റാന്‍ വില്ലേജ് ഓഫിസറുടെ നോട്ടിസ്
തൃക്കരിപ്പൂര്‍: നടക്കാവ് ജങ്ഷനിലെ പൊതുമരാമത്ത് റോഡിനോടു ചേര്‍ന്നുള്ള റവന്യു ഭൂമി കൈയേറി മതില് കെട്ടാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമം വില്ലേജ് ഓഫിസര്‍ തടഞ്ഞു. സര്‍ക്കാര്‍ സ്ഥലം കൈയേറി കെട്ടിയ മതില് അടിയന്തിരമായി പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് വടക്കെ തൃക്കരിപ്പൂര്‍ വില്ലേജ് ഓഫിസര്‍ ഇ.വി വിനോദാണു നോട്ടിസ് നല്‍കിയത്.
സ്വന്തമായി പൊളിച്ചുമാറ്റാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ മതില് പൊളിക്കാന്‍ പൊലിസിന്റെ സഹായം തേടുമെന്നും അറിയിച്ചിട്ടുണ്ട്. നടക്കാവിലെ റവന്യു ഭൂമി കൈയേറി സ്വകാര്യ വ്യക്തി മതില് കെട്ടുന്നത് സംബന്ധിച്ചു നാട്ടുകാര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് വില്ലേജ് ഓഫിസര്‍ സ്ഥലത്തെത്തി അനേഷണം നടത്തിയത്. റവന്യു സ്ഥലം അളന്നുതിട്ടപ്പെടുത്തിയപ്പോള്‍ സര്‍ക്കാര്‍ സ്ഥലത്താണു മതില് കെട്ടിയതെന്നു വ്യക്തമായതിനെ തുടര്‍ന്നാണു നോട്ടിസ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."