HOME
DETAILS
MAL
അവസാന പോരില്‍ റയലിന് സമനിലപ്പൂട്ട്
backup
May 20 2018 | 19:05 PM
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയിലെ അവസാന പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് സമനില. വിയ്യാറലിനെതിരേ എവേ പോരാട്ടത്തില്‍ രണ്ട് ഗോളിന് മുന്നില്‍ നിന്ന ശേഷം അവസാന ഘട്ടങ്ങളില്‍ രണ്ട് ഗോള്‍ വഴങ്ങിയാണ് റയല്‍ 2-2ന് സമനിലയില്‍ കുരുങ്ങിയത്. റയലിനായി ഗെരത് ബെയ്ല്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ ഗോള്‍ നേടി.
സിനദിന്‍ സിദാന്റെ മകന്‍ ലുക്കാ സിദാന്‍ റയല്‍ മാഡ്രിഡിനായി അരങ്ങേറിയതാണ് മത്സരത്തിന്റെ ഹൈലൈറ്റ്. ഗോള്‍ കീപ്പറാണ് 20കാരനായ ലുക്ക.
മറ്റ് മത്സരങ്ങളില്‍ സെവിയ്യ 1-0ത്തിന് സ്വന്തം തട്ടകത്തില്‍ ഡിപോര്‍ടീവോ അലാവസിനെ പരാജയപ്പെടുത്തി. വലന്‍സിയ സ്വന്തം സ്റ്റേഡിയത്തില്‍ 2-1ന് ഡിപോര്‍ടീവോ ലാ കൊരുണയെ വീഴ്ത്തിയപ്പോള്‍ അത്‌ലറ്റിക്കോ ബില്‍ബാവോ സ്വന്തം തട്ടകത്തില്‍ എസ്പാന്യോളിനോട് 0-1ന് തോല്‍വി വഴങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."