വൈദ്യുത വേലികള്‍ മരം കൊണ്ടു തകര്‍ത്ത് കാട്ടാനകളുടെ സൈ്വരവിഹാരം
അഡൂര്‍: വൈദ്യുത സുരക്ഷാ വേലികള്‍ മരം പിഴുതെടുത്തു തകര്‍ത്തു കാട്ടാനകള്‍ സൈ്വരവിഹാരം നടത്തുന്നതായി പരാതി. അഡൂരിലെ പാണ്ടി, ഏവന്തൂര്‍ വനമേഖലയില്‍ നിന്നു ഇറങ്ങുന്ന ആനക്കൂട്ടങ്ങളാണ് ഈ രീതിയില്‍ നാട്ടിലിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നുവെന്ന പരാതി ഉയര്‍ന്നത്.
കഴിഞ്ഞ ദിവസം അഡൂര്‍ പാണ്ടിയിലെ അബ്ദുല്ലക്കുഞ്ഞിയുടെ കവുങ്ങിന്‍ തോട്ടത്തില്‍ ഇറങ്ങിയ ആനകൂട്ടം അഞ്ചു തെങ്ങുകള്‍, ഏഴ് കവുങ്ങ്, പത്തോളം വാഴകള്‍ എന്നിവ പിഴുതെറിഞ്ഞു. ഒരു ആനകുട്ടി അടക്കം ഏഴ് ആനകളാണു നാട്ടിലിറങ്ങി നാശം വിതക്കുന്നത്.
കഴിഞ്ഞ വര്‍ഷവും കാട്ടാനകള്‍ അഡൂര്‍, പാണ്ടി, തലപ്പച്ചേരി, കൊട്ടംകുഴി, പാണൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. പടക്കം പൊട്ടിച്ചും പന്തം കൊളുത്തിയും ആനകളെ കര്‍ഷകര്‍ ഓടിക്കുമായിരുന്നു. കര്‍ഷകരുടെ നിരന്തരമായ പരാതിയെ തുടര്‍ന്നു കേരള കര്‍ണാടക അതിര്‍ത്തിയിലെ വന മേഖലയില്‍ ആനകള്‍ക്കു തടസം സൃഷ്ടിക്കാന്‍ സൗരോര്‍ജ വേലി പണിതിരുന്നു.
എന്നാല്‍ മരങ്ങള്‍ പിഴുതെടുത്തു വേലിക്കു മുകളിലിട്ട് ഇതു തകര്‍ത്താണ് ആനകള്‍ കടന്നു വരുന്നത്. ആനകള്‍ നാട്ടിലേക്കു കടന്നു വരാതിരിക്കാന്‍ ശാശ്വത പരിഹാരം വേണമെന്നു പ്രദേശത്തെ കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."