ജില്ലയില്‍ സമാധാനത്തിന് ആഹ്വാനം
കാസര്‍കോട്: പഴയ ചൂരിയില്‍ മദ്‌റസ അധ്യാപകന്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബുവിന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷി സമാധാനയോഗം അപലപിച്ചു. ജില്ലയില്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു.
മദ്‌റസ അധ്യാപകന്റെ മരണത്തില്‍ സമാധാന കമ്മിറ്റി അപലപിച്ചു. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഊഹാപോഹങ്ങള്‍ വച്ചു യാതൊരുവിധ കാംപയിനുകളും നടത്തരുത്. നമ്മുടെ വ്യത്യസ്തമായ ആശയങ്ങളെ സംയോജിപ്പിച്ചു കൊണ്ടു ജില്ലയുടെ സമാധാനത്തിനു വേണ്ടി എല്ലാവരും മുന്നിട്ടിറങ്ങണമെന്നും പൊലിസിന്റെ ഭാഗത്തുനിന്നു നിയമപ്രകാരമല്ലാത്ത നടപടിയുണ്ടായാല്‍ അന്വേഷിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
കൊലപാതകത്തിന്റെ കാരണങ്ങള്‍ ഇതുവരെ വ്യക്തമല്ല. എങ്കിലും വര്‍ഗ്ഗീയപരമായ കാരണങ്ങള്‍ ആണെന്ന വ്യാജ പ്രചരണം നിലവില്‍ ഉണ്ടാകുന്നുണ്ടെന്നു രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ പറഞ്ഞു. കൊലയ്ക്കു പിന്നില്‍ രാഷ്ട്രീയ മുതലെടുപ്പു നടത്തുന്ന അവസ്ഥ നിലവിലുണ്ട്. ഈ അവസ്ഥയില്‍ നിന്നു രാഷ്ട്രീയപ്രവര്‍ത്തകര്‍ പിന്മാറണമെന്നു രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ പറഞ്ഞു.
യോഗത്തില്‍ എ.ഡി.എം കെ അംബുജാക്ഷന്‍, കെ.പി സതീഷ് ചന്ദ്രന്‍, അസീസ് കടപ്പുറം, വി രാജന്‍, വി സുരേഷ് ബാബു, അബ്ദുള്‍ ഖാദര്‍ ചട്ടംഞ്ചാല്‍, സി.ഇ മുഹമ്മദ് മുളേളരിയ, എ.എച്ച് മുനീര്‍, എ മുസ്തഫ തുവരവളപ്പില്‍, എ അബ്ദുള്‍ ഖാദര്‍, യൂസഫ് തളങ്കര, അബ്ദുള്‍ റഹ്മാന്‍ തെരുവത്ത് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."