ഇലക്ട്രിക്ക് ഉപകരണങ്ങളുടെ നിരോധനം: അമേരിക്കക്ക് പിന്നാലെ ബ്രിട്ടനും
ലണ്ടന്‍: അമേരിക്കക്ക് പിന്നാലെ മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇലക്ട്രിക്ക് ഉപകരണങ്ങള്‍ കൂടെ കൊണ്ടുപോവുന്നതിനുള്ള നിരോധനം പിന്തുടര്ന്ന് ബ്രിട്ടനും. ലാപ്ടോപ്,ടാബ്ലെറ്റ് എന്നിവക്കാണ് വിലക്ക് ബാധിക്കുക. പത്തു മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് അമേരിക്ക ഇലക്ട്രിക്ക് ഉപകരണങ്ങള്‍ക്ക് നിരോധനമേര്പെടുത്തിയതെങ്കില് സഊദിയും യു.എ.ഇയും ഖത്തറുമുള്പ്പെടെ ആറു രാജ്യങ്ങള്‍ക്കാണ് ബ്രിട്ടന് വിലക്കേര്‍പെടുത്തിയത്.
ചില മൊബൈല്‍ ഫോണുകള്‍ക്കും ബ്രിട്ടന് നിരോധനമേര്പെടുത്താന് സാധ്യതയുണ്ട്.
തീവ്രവാദികളുമായി ബന്ധപെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളാണ് ഇത്തരത്തിലുള്ള നിരോധനത്തിലേക്ക് നയിച്ചെതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഈജിപ്ത്,ജോര്‍ദ്ദാന്‍,കുവൈത്ത്, മോറോക്കോ, ഖത്തര്‍, തുര്‍ക്കി, സഊദി അറേബ്യ എന്നീ രാജ്യങ്ങളിലെ യാത്രക്കാര്‍ക്കാണ് ഇലക്ട്രിക്ക് ഉപകരണങ്ങള്‍ കൊണ്ട് പോകുന്നതിനു ബ്രിട്ടന് വിലക്കേര്‍പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."