HOME
DETAILS

പഴശ്ശി കനാല്‍ പദ്ധതി പരിസരം മാലിന്യമുക്തമാക്കണം

  
backup
March 22 2017 | 03:03 AM

%e0%b4%aa%e0%b4%b4%e0%b4%b6%e0%b5%8d%e0%b4%b6%e0%b4%bf-%e0%b4%95%e0%b4%a8%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%aa%e0%b4%b0%e0%b4%bf



കണ്ണൂര്‍: പഴശ്ശി കനാല്‍ പദ്ധതി പരിസരം മാലിന്യമുക്തമാക്കുന്നതിന് 2016-17 സാമ്പത്തിക വര്‍ഷത്തെ വികസന പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ യൂനിറ്റ് പ്രവര്‍ത്തനക്ഷമമാക്കാന്‍ കണ്ണൂര്‍ നഗരസഭ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
 പുഴാതി ഗ്രാമപഞ്ചായത്ത് 2013ല്‍ സ്ഥാപിച്ച പ്ലാസ്റ്റിക് റീസൈക്ലിങ് യൂനിറ്റ് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും കമ്മിഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ പി. മോഹന്‍ദാസ് ഉത്തരവിട്ടു.
 നിര്‍ദേശങ്ങളില്‍ മേല്‍ നടപടി സ്വീകരിച്ചശേഷം കണ്ണൂര്‍ നഗരസഭ സെക്രട്ടറി രണ്ടു മാസത്തിനകം നടപടി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണം. പഴശ്ശി കനാല്‍ പ്രദേശത്ത് അറവുമാലിന്യങ്ങളും വീടുകളില്‍നിന്നുള്ള മാലിന്യങ്ങളും നിക്ഷേപിക്കുന്നതുകാരണം സമാധാന ജീവിതം തടസപ്പെടുന്നു എന്നാരോപിച്ച് കക്കാട് സ്വദേശി വി. അന്‍വര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
കനാലുകളുടെ ഉടമസ്ഥാവകാശം ഇറിഗേഷന്‍ വകുപ്പിനാണ്.
മാലിന്യം കാരണം അലഞ്ഞുതിരിയുന്ന തെരുവു പട്ടികളെ നിയന്ത്രിക്കുന്നതിന് കണ്ണൂര്‍ ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും നഗരസഭ അറിയിച്ചു.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  a day ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  a day ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  a day ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  a day ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  a day ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  a day ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  a day ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  a day ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  a day ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  a day ago