ക്വാറിയില്‍ മിന്നല്‍ പരിശോധന; ജെ.സി.ബി ഉള്‍പ്പെടെ 13 വാഹനങ്ങള്‍ പിടിച്ചെടുത്തു
പാനൂര്‍: പാത്തിക്കല്‍, നരിക്കോട്ടുമല, വാഴമല ഭാഗങ്ങളിലെ അനധികൃത ക്വാറികളില്‍ റവന്യു സംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ ജെ.സി.ബി ഉള്‍പ്പെടെ പതിമൂന്ന് വാഹനങ്ങള്‍ പിടിച്ചെടുത്തു. രാവിലെ അഞ്ചരയ്ക്ക് ആരംഭിച്ച പരിശോധന മണിക്കൂറുകള്‍ നീണ്ടു.
തലശ്ശേരി ആര്.ഡി.ഒ പി.വി ഗംഗാധരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിസ്ഥിതി ലൈസന്‍സില്ലാതെ അനധികൃതമായി കരിങ്കല്‍, ചെങ്കല്‍ ക്വാറികള്‍ നിര്‍ബാധം പ്രവര്‍ത്തിക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. റവന്യു സംഘം മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു പരിശോധന. തലശ്ശേരി തഹസില്‍ദാര്‍ പി.പി സത്യനാഥ്, അഡിഷനല്‍ തഹസില്‍ദാര്‍ ഹരിദാസന് ബാലേരി എന്നിവര്‍ മറ്റു രണ്ട് ഗ്രൂപ്പുകള്‍ക്ക് നേതൃത്വം നല്കി.കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം അതീവ രഹസ്യമായിട്ടായിരുന്നു പരിശോധന.
പിടിച്ചെടുത്ത 10 ടിപ്പര്‍ ലോറികള്‍, ഒരു ജെ.സി.ബി, രണ്ട് ഹിറ്റാച്ചി ജെ.സി.ബി എന്നീ വാഹനങ്ങള്‍ കൊളവല്ലൂര്‍ പൊലിസ് സ്റ്റേഷന് വളപ്പിലേക്ക് മാറ്റി. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."