HOME
DETAILS

എ.എസ്.ഐയുടെ ലൈംഗികാതിക്രമം; ഭീതിമാറാതെ 16കാരി

  
backup
May 20 2018 | 20:05 PM

%e0%b4%8e-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%90%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b2%e0%b5%88%e0%b4%82%e0%b4%97%e0%b4%bf%e0%b4%95%e0%b4%be%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b0



കൊച്ചി: എ.എസ്.ഐയുടെ ലൈംഗികാതിക്രമത്തിന് ഇരയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി കടുത്ത മാനസിക സംഘര്‍ഷത്തില്‍. സംഭവം നടന്ന് മൂന്നാഴ്ച കഴിഞ്ഞിട്ടും ഭീതിവിട്ടുമാറാത്ത അവസ്ഥയില്‍ പഠിപ്പ് ഉപേക്ഷിച്ചിരിക്കുകയാണ് മാടവന സ്വദേശിനിയായ ഈ 16കാരി. ഇക്കഴിഞ്ഞ 28ന് സിവില്‍ സര്‍വിസ് പരീക്ഷാപരിശീലനത്തിനായി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പോകവേയാണ് വിദ്യാര്‍ഥിനിയെ തലയോലപ്പറമ്പ് എ.എസ്.ഐ നാസര്‍ ലിഫ്റ്റില്‍വച്ച് ഉപദ്രവിച്ചത്. കുട്ടിയുടെ അകന്ന ബന്ധുകൂടിയായ ഇയാള്‍ കച്ചേരിപ്പടി ജങ്ഷനില്‍ നിന്നും കുട്ടിക്കൊപ്പം കൂടുകയായിരുന്നു.
തന്നോടൊപ്പം സിവില്‍ സര്‍വിസ് പരിശീലനത്തിന് ചേര്‍ന്നിരിക്കുന്ന ഇയാളുടെ മകനെ കാണാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് വരുന്നെന്ന് പറഞ്ഞാണ് കൂടെ കൂടിയത്. പുല്ലേപ്പടിയിലുള്ള കെട്ടിടത്തിന്റെ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പോകാന്‍ കുട്ടിക്കൊപ്പം ലിഫ്റ്റില്‍ കയറിയ ഇയാള്‍ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.
നാലാം നിലയില്‍ ലിഫ്റ്റ് നിന്നപ്പോള്‍ കുട്ടി ക്ലാസിലേക്ക് ഇറങ്ങിയോടുകയായിരുന്നു. തുടര്‍ന്ന് കൂടെ പഠിക്കുന്ന മറ്റൊരു വിദ്യാര്‍ഥിനി പെണ്‍കുട്ടിയെ വീട്ടിലേക്ക് ബസ് കയറ്റി വിട്ടു.
ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലിസ് കേസെടുത്തത്. എറണാകുളം സെന്‍ട്രല്‍ പൊലിസ് സ്റ്റേഷനില്‍ എത്തിയ കുട്ടിക്കും കുടുംബത്തിനും നാസറിന്റെ ബന്ധുക്കളുടെ ഭീഷണിയുമുണ്ടായി. അറിയാതെ സംഭവിച്ചതാണെന്നും കേസില്‍ നിന്ന് പിന്മാറണമെന്നും എത്രപണം വേണമെങ്കിലും തരാമെന്നും ബന്ധുക്കള്‍ പറഞ്ഞതായി കുട്ടിയുടെ പിതാവ് പറഞ്ഞു.
അതേസമയം പൊലിസ് സ്റ്റേഷനില്‍ നിന്നും കുട്ടിയോട് മോശമായ രീതിയില്‍ പെരുമാറിയതായി സാമൂഹ്യപ്രവര്‍ത്തക സുജാഭാരതി പറഞ്ഞു.
കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള പൊലിസ് ഓഫിസര്‍ കുട്ടിയെ ഒറ്റക്കുമുറിയിലേക്ക് വിളിച്ച് കള്ളക്കഥയല്ലെ നീ പറയുന്നതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് അവര്‍ പറഞ്ഞു.
മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കിയ ദിവസം തന്നെ കുട്ടിയെ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കികൂടെ എന്ന് ബന്ധു ചോദിച്ചപ്പോള്‍ സിനിമ താരങ്ങളെയും സെലിബ്രിറ്റികളെയുമാണ് അന്നു തന്നെ മജിസ്‌ട്രേട്ടിനുമുന്നില്‍ ഹാജരാക്കുന്നതെന്നായിരുന്നു മറുപടിയെന്നും അവര്‍ പറഞ്ഞു.
പോക്‌സോ നിയമപ്രകാരം എ.എസ്.ഐയ്‌ക്കെതിരേ കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റുചെയ്യാത്തത് കടുത്തപ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പൊലിസ് ഒത്താശയോടെയാണ് ഇയാള്‍ ഒളിവില്‍ കഴിയുന്നതെന്നാണ് ആരോപണം.
പ്രതിയെ എത്രയുംപെട്ടെന്ന് പിടികൂടണം, കുട്ടിക്കും കുടുംബത്തിനും സര്‍ക്കാര്‍ സംരക്ഷണം ഒരുക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജനകീയ സമരസമിതി 23ന് കമ്മിഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. അതേസമയം കുട്ടി സംഭവത്തിനുശേഷം ഇതുവരെ സാധാരണനിലയിലായിട്ടില്ല.
സിവില്‍ സര്‍വിസ് പരീക്ഷാ പരിശീലനം ഉപേക്ഷിച്ചിരിക്കുകയാണ്. തനിക്കിനി പഠിക്കാന്‍ പോകണ്ട എന്ന നിലപാടിലാണ്. ഒരു തവണ കൗണ്‍സലിങ്ങ് നല്‍കിയെങ്കിലും മകള്‍ ഇപ്പോഴും സംഭവ ദിവസത്തെ കാര്യങ്ങള്‍ പറഞ്ഞ് കരയുകയാണെന്ന് പിതാവ് പറയുന്നു. കേസില്‍ നിന്ന് പിന്മാറില്ലെന്നും നീതിക്കുവേണ്ടി ഏതറ്റംവരെ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  a day ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a day ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  a day ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  a day ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  a day ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  a day ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  a day ago