മട്ടന്നൂര്‍ മുനിസിപ്പല്‍ കോംപ്ലക്‌സ് ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
മട്ടന്നൂര്‍: ബസ് സ്റ്റാന്‍ഡ് പരിസരത്ത് പുതുതായി നിര്‍മിച്ച നഗരസഭയുടെ ഷോപ്പിങ് കോംപ്ലക്‌സ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയോടനുബന്ധിച്ചു വൈകിട്ട് മൂന്നിനു പൊതുസമ്മേളനം നടക്കും. ഏഴു കോടിയോളം രൂപ ചെലവില്‍ മികച്ച സൗകര്യത്തോടെയാണ് ഷോപ്പിങ് മാള്‍ നിര്‍മിച്ചിട്ടുള്ളത്. അറുപതോളം മുറികളുള്ള കെട്ടിടത്തിന്റെ ഭൂരിഭാഗം പണിയും പൂര്‍ത്തിയായി.
ഇ.പി ജയരാജന്‍ എം.എല്‍.എ അധ്യക്ഷനാവും. നഗരസഭ പരിധിയിലെ പതിനായിരം കുടുംബങ്ങള്‍ക്കുള്ള പൗച്ച് കം ബിഗ് ഷോപ്പര്‍ വിതരണോദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കും.
സ്വര്‍ണാഭരണ വിതരണം കിയാല്‍ എം.ഡി തുളസീദാസും സ്റ്റീല്‍ പാത്രങ്ങളുടെ വിതരണോദ്ഘാടനം കലക്ടര്‍ മീര്‍ മുഹമ്മദലിയും നിര്‍വഹിക്കും. വിവിധ രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ പ്രമുഖരും പരിപാടിയില്‍ സംബന്ധിക്കും.മാവോയിസ്റ്റ് സാന്നിധ്യം;
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."