അയ്യംകുന്നിലെ ക്വാറി ഉടമകള്‍ ഭീതിയില്‍ മാവോയിസ്റ്റ് സാന്നിധ്യം;
ഇരിട്ടി: കഴിഞ്ഞ ദിവസം അയ്യംകുന്ന് പഞ്ചായത്തിലെ ഏഴാം കടവില്‍ മവോയിസ്റ്റ് എത്തിയതായി പൊലിസ് സ്ഥിരീകരിച്ചതോടെ മേഖലയിലെ അനധികൃതമായും അല്ലാത്തതുമായി പ്രവര്‍ത്തിക്കുന്ന വന്‍ ക്രഷര്‍, ക്വാറി ഉടമകള്‍ ഭീതിയില്‍. മുന്‍പ് നെടുംപൊയിലിലെ ഒരു ക്രഷര്‍ അടിച്ചുതകര്‍ത്ത് നാലര ലക്ഷത്തിന്റെ നഷ്ടം മാവോയിസ്റ്റുകള്‍ വരുത്തിയിരുന്നു. മാവോയിസ്റ്റ് പശ്ചിമ മേഖല കമ്മിറ്റിയുടെ കീഴിലുള്ള പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി കബനി ദളത്തില്‍പെട്ടവരാണ് മലയോര പ്രദേശങ്ങളില്‍ സായുധ രാഷ്ട്രീയ പ്രചരണത്തിന്റെ ഭാഗമായി മുഖപത്രമായ കാട്ടുതീ വിതരണം ചെയ്തതെന്നാണു കരുതുന്നത്.
ജില്ലയിലെ ഏറ്റവും കൂടുതല്‍ അനധികൃതവും അല്ലാത്തതുമായ വന്‍ ക്രഷറുകളും ക്വാറികളും പ്രവര്‍ത്തിക്കുന്ന സ്ഥലമാണ് അയ്യംകുന്ന് പഞ്ചായത്ത്. ക്വാറികള്‍ക്കും ക്രഷറുകള്‍ക്കുമെതിരേ നാട്ടുകാര്‍ നിരന്തരം പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ മാവോയിസ്റ്റുകളുടെ ഈ പ്രദേശത്തുള്ള സന്ദര്‍ശനം ക്വാറി മാഫിയകളെ അമര്‍ച്ച ചെയ്യാനാണെന്ന് സംശയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."