HOME
DETAILS

ബാലനീതി നിയമത്തിന്റെ ലംഘനം: ആലുവ ജനസേവ ശിശുഭവന്‍ ജില്ലാ കലക്ടര്‍ ഏറ്റെടുത്തു

  
backup
May 20 2018 | 20:05 PM

%e0%b4%ac%e0%b4%be%e0%b4%b2%e0%b4%a8%e0%b5%80%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b2%e0%b4%82%e0%b4%98

 

കൊച്ചി: ബാലനീതി നിയമത്തിന്റെ ഗുരുതരമായ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് ആലുവ ജനസേവ ശിശുഭവന്‍ ജില്ലാ കലക്ടര്‍ ഏറ്റെടുത്തു. സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്നാണ് ഏറ്റെടുക്കല്‍. ജനസേവ ശിശുഭവന്റെ മന്ദിരങ്ങളടക്കമുള്ള ആസ്തികള്‍ ഇതേത്തുടര്‍ന്ന് കലക്ടറുടെ നിയന്ത്രണത്തിലായി. അന്തേവാസികളുടെ ക്ഷേമവും കലക്ടറുടെ മേല്‍നോട്ടത്തിലായിരിക്കും. മൂന്നു മാസത്തേക്കോ അന്തേവാസികളായ കുട്ടികള്‍ രക്ഷിതാക്കളുടെ അടുക്കലെത്തുന്നതു വരെയോ അല്ലെങ്കില്‍ ഇവരെ മറ്റൊരു ഉചിതമായ സ്ഥാപനത്തിലേക്ക് മാറ്റുന്നതു വരെയോ ഏറ്റെടുക്കല്‍ പ്രാബല്യത്തിലുണ്ടാകും. കുട്ടികളുടെ വിദ്യാഭ്യാസം, വസ്ത്രം, ഭക്ഷണം എന്നിവയ്ക്കാവശ്യമായ ക്രമീകരണങ്ങള്‍ കലക്ടര്‍ ഏര്‍പ്പെടുത്തും.
ജനസേവ ശിശുഭവന്റെ നടത്തിപ്പില്‍ നിയമത്തിന്റെയും ചട്ടങ്ങളുടെയും ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ ശിശുക്ഷേമസമിതി കഴിഞ്ഞ വര്‍ഷം അന്തേവാസികളായ കുട്ടികളെ ഇവിടെ നിന്നും മാറ്റിപ്പാര്‍പ്പിക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതരസംസ്ഥാനക്കാരായ കുട്ടികളെ സ്വദേശത്തേക്ക് അയക്കാനും സമിതി നിര്‍ദേശിച്ചു. ഇതിനെതിരേ ജനസേവ ശിശുഭവന്‍ സമര്‍പ്പിച്ച അപ്പീല്‍ അഡിഷനല്‍ സെഷന്‍സ് കോടതി തള്ളി. തുടര്‍നടപടികളുമായി മുന്നോട്ടു പോകാനായിരുന്നു കോടതി നിര്‍ദേശം.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ശിശുക്ഷേമസമിതി നടത്തിയ പരിശോധനയില്‍ ഇതരസംസ്ഥാനക്കാരായ 104 കുട്ടികളാണ് ജനസേവ ശിശുഭവനിലുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ മാസം 21ന് ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ നടത്തിയ പരിശോധനയില്‍ ഇവിടെ ഉണ്ടായിരുന്നത് 42 കുട്ടികള്‍ മാത്രമാണ്. 62 കുട്ടികളെ കുറിച്ച് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ ജനസേവ അധികൃതര്‍ക്ക് കഴിഞ്ഞില്ല. ഇതില്‍ നാലു കുട്ടികളെ തൃശൂരിലെ തെരുവുകളില്‍ ഭിക്ഷാടനം നടത്തുന്ന നിലയില്‍ മെയ് പത്തിന് ചൈല്‍ഡ് ലൈന്‍ കണ്ടെത്തി.
ഇവര്‍ തൃശൂരില്‍ എങ്ങനെയെത്തി എന്നത് സംബന്ധിച്ചും ജനസേവയ്ക്ക് വിശദീകരിക്കാനായില്ല. അതേസമയം, ഉത്തരവിനെ തുടര്‍ന്ന് മേയ്ക്കാടുള്ള ബോയ്‌സ് ഹോമിന്റെ പ്രവര്‍ത്തനം ഏറ്റെടുത്തെങ്കിലും, ശിശുഭവന്‍ ഏറ്റെടുക്കല്‍ നടപടികള്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള അന്തേവാസികളുടെ എതിര്‍പ്പ് മൂലം പൂര്‍ത്തിയാക്കാനായില്ല. കുട്ടികളെ തല്‍ക്കാലത്തേക്ക് സാമൂഹികനീതി വകുപ്പിലേക്കു മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. പകരം ജനസേവയിലെ മുഴുവന്‍ ജീവനക്കാരെയും മാറ്റി സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥരെ കൊണ്ടുവരും. ഇതാണ് കുട്ടികളുടെ എതിര്‍പ്പിനു പിന്നില്‍.
പഴയ ജീവനക്കാരെ തന്നെ നിലനിര്‍ത്തണമെന്നാണു കുട്ടികളുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് അവര്‍ ആലുവ യു.സി കോളജ് വരെ പ്രകടനം നടത്തി. ബോയ്‌സ് ഹോമിന്റെ സ്ഥവാര ജംഗമ വസ്തുക്കളുടെ കണക്കെടുപ്പ് റവന്യു അധികൃതര്‍ പൂര്‍ത്തിയാക്കി. എന്നാല്‍, ശിശുഭവന്റെ കണക്കെടുപ്പ് എതിര്‍പ്പ് മൂലം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല.
സര്‍ക്കാര്‍ ഏറ്റെടുത്തത് പരാതികള്‍


വ്യാപകമായതിനാല്‍: കെ.കെ ശൈലജ


കൊച്ചി: ആലുവയിലെ ജനസേവ ശിശുഭവന്റെ പ്രവര്‍ത്തനം സംബന്ധിച്ച പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്നു സാമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ.
കുട്ടികളുടെ എണ്ണം, അവരുടെ വിശദാംശങ്ങള്‍ എന്നിവ സംബന്ധിച്ച രേഖകള്‍ സ്ഥാപനം സൂക്ഷിച്ചിട്ടില്ല. കുട്ടികളെ പാര്‍പ്പിച്ചതും അനധികൃതമായിട്ടാണ്. രേഖകളില്‍ 150 കുട്ടികളുണ്ട്. പരിശോധനയില്‍ അന്‍പതോളം കുട്ടികള്‍ മാത്രമാണുണ്ടായിരുന്നത്. നിരവധി കുട്ടികളെ കാണാതായിട്ടുണ്ട്. കുട്ടികളെ രക്ഷിക്കാനുള്ള അടിയന്തരനടപടികള്‍ സ്വീകരിക്കേണ്ട ഘട്ടം വന്നതിനാലാണ് സ്ഥാപനം ഏറ്റെടുത്തതെന്നും മന്ത്രി പറഞ്ഞു.
കുട്ടികളെ മുന്‍നിര്‍ത്തി പ്രതിഷേധങ്ങളും ഇടപെടലുകളും നടക്കുന്നുണ്ട്. അവര്‍ക്ക് ഇതിന്റെ ഗൗരവം അറിയില്ല. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ഏറ്റെടുക്കുക എന്നതല്ല സര്‍ക്കാരിന്റെ ഉദ്ദേശമെന്നും മന്ത്രി ശൈലജ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  16 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  16 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  17 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  17 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  17 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  17 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  17 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  18 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  18 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  18 hours ago