പിണറായിക്ക് ക്ഷണവുമായി കമല്‍ ഹാസന് എത്തി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുമായി നടനും മക്കള്‍ നീതിമയ്യം പാര്‍ട്ടിയുടെ നേതാവുമായ കമല്‍ ഹാസന് കൂടിക്കാഴ്ച നടത്തി.
കൊച്ചിയിലെ ബോള്‍ഗാട്ടി പാലസിലായിരുന്നു കൂടിക്കാഴ്ച. മക്കള്‍ നീതി മയ്യത്തിന്റെ കോയമ്പത്തൂരില്‍ നടക്കുന്ന പരിപാടിയില്‍ അതിഥിയായി പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാനാണ് താന്‍ വന്നതെന്ന് കമല്‍ ഹാസന് പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ചോദിച്ചറിഞ്ഞു. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യവും കൂടിക്കാഴ്ചയില്‍ വിഷയമായി.
ജനാധിപത്യത്തിന്റെ വെളിച്ചം രാജ്യമെങ്ങും പ്രകാശിക്കണം: കമല്‍ ഹാസന്
കൊച്ചി: ജനാധിപത്യത്തിന്റെ വെളിച്ചം രാജ്യമെങ്ങും പ്രകാശിക്കണമെന്ന് മക്കള്‍ നീതിമയ്യം പാര്‍ട്ടി നേതാവ് കമല്‍ ഹാസന്. ബോള്‍ഗാട്ടി പാലസില്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ണാടക തെരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ജനാധിപത്യ ചേരികളുടെ കൂട്ടായ്മ അനിവാര്യമാണെന്നും കമല്‍ ഹാസന് പറഞ്ഞു. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരേ രാജ്യമെങ്ങും ശക്തമായ പ്രതിരോധമുയരണം. ഇത്തരത്തിലുള്ളൊരു തുടക്കമാണ് കര്‍ണാടകയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും കമല്‍ ഹാസന് പറഞ്ഞു.
സി.പി.എമ്മുമായി മക്കള്‍ നീതി മയ്യം സഹകരിക്കാന്‍ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് അത്തരം കാര്യങ്ങള്‍ സംസാരിക്കാനുള്ള പ്രായം തങ്ങളുടെ പാര്ട്ടിക്കായിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."