HOME
DETAILS
MAL
ലോറി ജീവനക്കാര്‍ക്ക് വെട്ടേറ്റ സംഭവം: രണ്ടുപേര്‍ പിടിയില്‍
backup
March 22 2017 | 03:03 AM
പുതിയതെരു: വളപട്ടണം ടോള്‍ ബൂത്തിന് സമീപം ലോറി ജീവനക്കാര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. വളപട്ടണം സ്വദേശികളായ മാര്ത്താടന് തൗഫീര്‍(26), ആലുപ്പള്ളി കൊവ്വപ്പുറം ഹൗസിലെ മുഹമ്മദ് റാഷിദ്(23) എന്നിവരെയാണ് വളപട്ടണം സി.ഐയുടെ നിര്‍ദേശപ്രകാരം എസ്.ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 16ന് ടോള്‍ ബൂത്തിന് സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ലോറി ഡ്രൈവര്‍ തൃശൂര്‍ മുട്ടിക്കോട് സ്വദേശി ജിംനേഷ്, ക്ലീനര്‍ പെരുമ്പാവൂര്‍ സ്വദേശി തോമസ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരും ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."