HOME
DETAILS

സുരക്ഷാ മാനദണ്ഡങ്ങളായി; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇനി കര്‍ശന സുരക്ഷാ വലയത്തില്‍

  
backup
May 20 2018 | 20:05 PM

%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a6%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%be%e0%b4%af%e0%b4%bf

 

തിരുവനന്തപുരം: വിനോദസഞ്ചാര കേന്ദ്രങ്ങളിലും വിനോദസഞ്ചാരികള്‍ക്കും പൂര്‍ണ സുരക്ഷ ഉറപ്പു വരുത്തുന്ന സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ സംസ്ഥാന പൊലിസ് മേധാവി ഉത്തരവിട്ടു. കേരളത്തിലെ വിനോദസഞ്ചാരങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ പൂര്‍ണമല്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ജൂണ്‍ 15 നകം എല്ലാ കേന്ദ്രങ്ങളിലും സുരക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കാനാണ് നിര്‍ദേശം. ആവശ്യമെങ്കില്‍ ജില്ലാ പൊലിസ് കൂടുതല്‍ ഉദ്യോഗസ്ഥരെ ഇതിനായി പരിശീലനം നല്‍കി നിയോഗിക്കും. പാസിങ് ഔട്ട് പരേഡ് പൂര്‍ത്തിയാക്കി പൊലിസ് സേനയുടെ ഭാഗമായ വനിതാ പൊലിസിനെയും ആവശ്യമായ പരിശീലനം നല്‍കി ടൂറിസം പൊലിസില്‍ നിയോഗിക്കും.
സുരക്ഷാ നടപടികളുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ വകുപ്പുകളുടെയും ഹോട്ടലുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും ടാക്‌സി ഓട്ടോ ഡ്രൈവര്‍മാര്‍ തുടങ്ങി ബന്ധപ്പെട്ട എല്ലാവരുടെയും സഹകരണവും ഏകോപനവും ഉറപ്പുവരുത്തും. പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം സഞ്ചാരികളുടെ സ്വകാര്യതയ്ക്ക് ഭംഗം വരാത്ത തരത്തില്‍ സുരക്ഷ ഉറപ്പുവരുത്താനാണ് നിര്‍ദേശം. തദ്ദേശ സ്ഥാപനങ്ങളുടെയും വിനോദസഞ്ചാര വകുപ്പിന്റെയും സഹായത്തോടെ സ്വകാര്യതയ്ക്ക് ഭംഗം വരാത്ത വിധത്തില്‍ കാമറകള്‍ സ്ഥാപിച്ചു നിരീക്ഷണം ശക്തമാക്കും. ഇത്തരം കേന്ദ്രങ്ങളിലെ ഹോട്ടലുകളില്‍ താമസത്തിന് എത്തുന്ന വിനോദസഞ്ചാരികളെ സംബന്ധിച്ച വിവരങ്ങള്‍ ദിവസവും ഹോട്ടല്‍ ഉടമകള്‍ പൊലിസിന് കൈമാറണം. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരിശോധനകള്‍ വേണ്ടി വരുമ്പോള്‍ അത് സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ നടപ്പാക്കണം. ആയുര്‍വേദ - യോഗ കേന്ദ്രങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ ബാധകമാണ്, അനധികൃതമായ കേന്ദ്രങ്ങള്‍ക്ക് പൂട്ടുവീഴും.
ടൂറിസം കേന്ദ്രങ്ങളില്‍ മയക്കുമരുന്ന് കച്ചവടവും വ്യഭിചാരവും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും നടത്തുന്ന സാമൂഹിക വിരുദ്ധരെ നിരീക്ഷിക്കുന്നത് ശക്തമാക്കും. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചു പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നടപടി എടുക്കാന്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്ക് ഡി.ജി.പി നിര്‍ദേശം നല്‍കി. ടൂറിസം കേന്ദ്രങ്ങളിലെ തെരുവുകച്ചവടക്കാര്‍ക്കും അംഗീകൃത വ്യാപാരികള്‍ക്കും തിരിച്ചറിയല്‍ മുദ്ര ഉള്‍പ്പടെ യൂനിഫോം നിര്‍ബന്ധമാക്കണമെന്ന് ടൂറിസം വകുപ്പിനോട് ആവശ്യപ്പെടും. വഴിയോര കച്ചവടക്കാര്‍ പൊലിസ് സ്റ്റേഷനില്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാത്ത കച്ചവടക്കാരെ പൊലിസിന്റെയോ ടൂറിസം സഹായ കേന്ദ്രത്തിന്റെയോ അനുവാദമില്ലാതെ വിദേശികളുമായി ആശയവിനിമയം നടത്താനോ കച്ചവടം നടത്താനോ അനുവദിക്കില്ല. ടാക്‌സി ഓട്ടോ ഡ്രൈവര്‍മാരെയും സ്ഥലത്തെ പ്രദേശവാസികളെയും ഏകോപിപ്പിച്ചു ആവശ്യമായ വിവര ശേഖരണം ലഭ്യമാക്കുന്ന സംവിധാനവും രൂപപ്പെടുത്തും. സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ സഹകരണവും ഉറപ്പാക്കും. വിദേശികളും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളും കൂടുതല്‍ എത്തുന്ന പ്രധാന ടൂറിസ്റ്റു കേന്ദ്രങ്ങളിലെ പൊലിസ് സ്റ്റേഷനുകളില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് ഭാഷകള്‍ സംസാരിക്കാനറിയുന്ന പൊലിസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. ടൂറിസം പൊലിസിന്റെ യൂനിഫോം പരിഷ്‌കരിച്ചു കാക്കി നിറത്തിലുള്ളതാക്കും. പീക്ക് സീസണില്‍ ബറ്റാലിയനുകളില്‍ നിന്നും കൂടുതല്‍ സേനയെയും നിയോഗിക്കും. വിനോദസഞ്ചാരികള്‍ക്കായി എയര്‍പോര്‍ട്ടിലും തുറമുഖങ്ങളിലും റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും സഹായം നല്‍കും. അംഗീകൃത ഗൈഡുകള്‍, സഹായ ഫോണ്‍ നമ്പരുകള്‍, ടൂറിസ്റ്റ് ലക്ഷ്യസ്ഥാനങ്ങള്‍, ലൈസന്‍സുകള്ള ഹോട്ടലുകള്‍, ആയുര്‍വേദ കേന്ദ്രങ്ങള്‍, അടുത്തുള്ള ആശുപത്രികള്‍ തുടങ്ങിയ വിവരങ്ങളും അംഗീകൃത ഗൈഡുകളുടെയും പൊലിസ് ഉദ്യോഗസ്ഥരുടെയും യൂനിഫോം തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങള്‍ അടങ്ങിയതും പൊലിസ് തയ്യാറാക്കിയതും വിവിധ വകുപ്പുകളില്‍ നിന്നും ശേഖരിച്ചതുമായ ലഘുലേഖകള്‍ നല്‍കും. ടൂറിസം പൊലിസ് മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  15 minutes ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  an hour ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  2 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  4 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  5 hours ago