കുതിരക്കച്ചവടം: പ്രധാനമന്ത്രി അന്വേഷണത്തിന് ഉത്തരവിടണമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ബി.ജെ.പി കുതിര കച്ചവടത്തിന് ശ്രമിച്ചുവെന്ന ആരോപണത്തില്‍ പ്രധാനമന്ത്രി അന്വേഷണത്തിന് ഉത്തരവിടണമെന്ന് കോണ്‍ഗ്രസ്.
ശനിയാഴ്ചത്തെ വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് ജെ.ഡി.എസ് എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ബി.ജെ.പി ശ്രമിച്ചെന്നാണ് ആരോപണം.
മുഖ്യമന്ത്രിയായിരിക്കേ ബി.എസ് യെദ്യൂരപ്പ തന്നെ നേരിട്ട് ഇതിനായി ഇറങ്ങിയെന്നും ശബ്ദരേഖകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
പാര്‍ട്ടി എം.എല്‍.എമാര്‍ ഉള്‍പ്പെട്ട കുതിരക്കച്ചവടത്തില്‍ അന്വേഷണം നടത്താന്‍ പ്രധാനമന്ത്രി ഉത്തരവിടുമെന്നാണ് പ്രതീക്ഷയെന്ന് കോണ്‍ഗ്രസ് വക്താവ് ജയവീര്‍ ഷെര്‍ഗില്‍ പറഞ്ഞു.
അഴിമതിക്കെതിരേയുള്ള പോരാട്ടത്തില്‍ അദ്ദേഹത്തിന്റെ പ്രതിബദ്ധത തെളിയിക്കാന്‍ തയാറാവണം. ബി.ജെ.പി മുക്ത കേന്ദ്ര സര്‍ക്കാരിനായി സഖ്യകക്ഷികളെ ചേര്‍ത്ത് പ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."