HOME
DETAILS

തൊട്ടാല്‍പ്പൊള്ളുന്ന വിഷയങ്ങളുമായി ചാരചരിത്ര പുസ്തകം

  
backup
May 20 2018 | 20:05 PM

%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8a%e0%b4%b3%e0%b5%8d%e0%b4%b3%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b5%e0%b4%bf

 

ന്യൂഡല്‍ഹി: ഇന്ത്യാ-പാകിസ്താന്‍ ബന്ധങ്ങള്‍, മിന്നലാക്രമണം, കുല്‍ഭൂഷണ്‍ ജാദവ്, നവാസ് ശരീഫ്, കശ്മീര്‍ സംഘര്‍ഷം, ബുര്‍ഹാന്‍ വാനി, തുടങ്ങിയ ചൂടേറിയ വിഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഇരുരാജ്യങ്ങളുടേയും മുന്‍ ചാര നേതാക്കളെഴുതിയ പുസ്തകം.
ഐ.എസ്.ഐ മുന്‍ മേധാവി ജനറല്‍ അസദ് ദുര്‍റാര്‍, ഇന്ത്യയുടെ റോ മേധാവി എ.എസ് ദുലത്ത് എന്നിവര്‍ ഒന്നിച്ചിരുന്നു സംഭാഷണം നടത്തി പഴയ ഓര്‍മകള്‍ പങ്കുവയ്ക്കുന്നതുമാണ് 'ചാരചരിത്രം: റോയും ഐ.എസ്.ഐയും സമാധാനത്തിന്റെ മിഥ്യാബോധവും' എന്ന പുസ്തകത്തിന്റെ ഉള്ളടക്കം.
സംഭാഷണങ്ങള്‍ പശ്ചാത്തലമാക്കി മാധ്യമപ്രവര്‍ത്തകന്‍ ആദിത്യ സിന്‍ഹയാണ് പുസ്തകം ക്രോഡീകരിച്ചത്. ഇരുവര്‍ക്കും സ്വന്തം രാജ്യങ്ങളില്‍ ഒന്നിച്ചിരിക്കാനുള്ള തടസ്സങ്ങള്‍ കാരണം ബാങ്കോക്ക്, ഇസംതന്‍ബൂള്‍, കാഠ്മണ്ഡു എന്നിവിടങ്ങളില്‍ വച്ചാണ് ആദിത്യസിന്‍ഹ ഇരുവര്‍ക്കും സംസാരിക്കാനുള്ള അവസരം ഒരുക്കിയത്.
വിസാനിയമം തെറ്റിച്ച് കൊച്ചിയിലെത്തിയ ദുര്‍റാനിയുടെ മകന്‍ ഉസ്മാനെ 24 മണിക്കൂറിനുള്ളില്‍ സുരക്ഷിതമായി തിരികെയെത്തിച്ചതടക്കമുള്ള സംഭവങ്ങളും പുസ്തകത്തില്‍ പങ്കുവയ്ക്കുന്നുണ്ട്. 2015 മെയിലാണ് അസദ് ദുര്‍റാറിന്റെ മകന്‍ ജര്‍മന്‍ കമ്പനിയിലെ ജോലിയുടെ ഭാഗമായി കൊച്ചിയിലെത്തിയത്. വിസ നിയമ മനുസരിച്ച് ഇറങ്ങിയ സ്ഥലമായ കൊച്ചിയില്‍ നിന്നു തന്നെയാണ് ഉസ്മാന്‍ ഇന്ത്യയില്‍ നിന്നു തിരിക്കേണ്ടതും.
എന്നാല്‍, മുംബൈയില്‍ നിന്നാണ് കമ്പനി വിമാന ടിക്കറ്റ് ബുക്ക് ചെയ്തത്. മുംബൈയിലെത്തിയതോടെ ഉസ്മാന്‍ അധികൃതരുടെ പിടിയിലായി. ഇവിടുന്നാണ് വിസാ വ്യവസ്ഥകള്‍ ലംഘിച്ചിട്ടും പുറം വാതില്‍ ഇടപെടലുകളുടെ ഭാഗമായി 24 മണിക്കൂറിനുള്ളില്‍ ഉസ്മാന്‍ തിരികെ സുരക്ഷിതമായി നാട്ടിലെത്തിയത്.
ഉസ്മാന്‍ മുംബൈയില്‍ കുടുങ്ങിയ കാര്യം അദ്ദേഹം ഉടന്‍ പിതാവ് ദുര്‍റാനിയെ അറിയിച്ചു. കാര്യം കേട്ടതോടെ ഞാന്‍ പരിഭ്രാന്തിയിലായി. പിടിയിലായ ഉടന്‍, വിസാ നിയമങ്ങള്‍ തെറ്റിച്ചതിന് മുംബൈ പൊലിസ് ഉസ്മാനെ അറസ്റ്റ് രേഖപ്പെടുത്തുകയാണ് വേണ്ടത്. ഭാഗ്യത്തിന് അതുണ്ടായില്ല. ഉസ്മാന്‍ മുന്‍ ഐ.എസ്.ഐ മേധാവിയുടെ മകന്‍ ആണെന്ന് ആരെങ്കിലും അറിഞ്ഞിരുന്നുവെങ്കില്‍ എന്നതായിരുന്നു എന്റെയും ഭാര്യയുടെയും ആശങ്ക. വൈകാതെ എ.എസ് ദുലതിനെ ദുര്‍റാര്‍ സഹായത്താനായി വിളിച്ചു. അന്നത്തെ റോ മേധാവി രജീന്ദര്‍ ഖന്ന ഉള്‍പ്പെടെയുള്ളവരെ വിളിച്ച് ദുലത് കാര്യങ്ങള്‍ വിശദീകരിച്ചുകൊടുത്തു. ഒരുപകല്‍ മുഴുവന്‍ മുംബൈയില്‍ തങ്ങിയെങ്കിലും വൈകാതെ ജര്‍മനിയിലേക്കുള്ള ടിക്കറ്റ് ശരിയാക്കി ഉസ്മാനെ ഇന്ത്യന്‍ അധികൃതര്‍ തിരികെ വിട്ടതായി ഇരുവരും ഓര്‍ക്കുന്നു.
1999- 2000 കാലത്താണ് ദുലത് റോ മേധാവിയായത്. ദുര്‍റാനി 1990-91 കാലത്താണ് ഐ.എസ്.ഐ മേധാവിയായത്.1965 ബാച്ച് ഐ.പി.എസുകാരനായ ദുലത്ത് നേരത്തെ ഐ.ബി തലവനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ ജമ്മുകശ്മീര്‍ വിഷയത്തില്‍ അദ്ദേഹത്തിന്റെ ഉപദേശകനായിരുന്നു ദുലത്ത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  3 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 days ago