നാടുകാണി ചുരം വഴി ജില്ലയിലേക്ക് ലഹരി വസ്തുക്കളുടെ ഇറക്കുമതി വ്യാപകം
നിലമ്പൂര്‍: കര്‍ണാടകയില്‍ നിന്നും പച്ചക്കറി ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളില്‍ ജില്ലയിലേക്ക് നിരോധിത ലഹരിവസ്തുക്കളുടെ ഇറക്കുമതി നിര്‍ബാധം തുടരുന്നു. മൈസൂര്‍, ഗുണ്ടല്‍പേട്ട എന്നിവിടങ്ങളില്‍ നിന്നും നാടുകാണി ചുരം വഴിയാണ് ഹാന്‍സ്, പാന്‍പരാഗ് പോലുള്ള നിരോധിത ലഹരിവസ്തുക്കളുടെ ഇറക്കുമതി വ്യാപകമായിട്ടുള്ളത്. തക്കാളി, സവാള തുടങ്ങിയ പച്ചക്കറികളുടെ മറപറ്റിയാണ് കൂടുതലും ഇറക്കുമതിയുള്ളത്.
പച്ചക്കറികള്‍ക്ക് ഇറക്കുമതി തീരുവ ഇല്ലാത്തതിനാല്‍ ഇത്തരം ചരക്ക് വാഹനങ്ങള്‍ ജില്ലയുടെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ കാര്യമായ പരിശോധന നടത്താറില്ല. ഈ സാഹചര്യം മുതലെടുത്താണ് ലഹരി വസ്തുകളുടെ ഇറക്കുമതി വ്യാപകമായിട്ടുള്ളത്. മലപ്പുറം, പെരിന്തല്‍മണ്ണ, തിരൂര്‍, തിരൂര്‍ക്കാട് എന്നിവിടങ്ങളിലെ രഹസ്യ ഗോഡൗണുകളിലാണ് ഇറക്കുമതി ചെയ്യുന്ന ലഹരിവസ്തുക്കള്‍ സൂക്ഷിക്കുന്നത്.
ഇവിടെ നിന്നുമാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ഓട്ടോറിക്ഷ, മിനി ഗുഡ്‌സ്, ഓംനി എന്നിവയില്‍ എത്തിക്കുന്നത്. ചില സമയങ്ങളില്‍ സ്‌കൂട്ടറുകളിലും ചില്ലറ വില്‍പ്പന കേന്ദ്രങ്ങളിലേക്ക് ഇവ എത്തിക്കുന്നുണ്ട്. രാത്രിസമയങ്ങളിലാണ് നാടുകാണി ചുരം വഴിയുള്ള ഇറക്കുമതി. ജീപ്പ് ഗുഡ്‌സിലും പ്ലാസ്റ്റിക് വസ്തുകള്‍ ഇറക്കുമതി ചെയ്യുന്ന ലോറികളിലുമാണ് ഇറക്കുമതി കൂടുതലും നടക്കുന്നത്. വഴിയില്‍ പൊലിസിന്റെ സാന്നിധ്യമോ, വാഹനപരിശോധനയോ, ചെക്ക്‌പോസ്റ്റുകളില്‍ സ്‌പെഷ്യല്‍ പരിശോധനയോ ഉണ്ടെങ്കില്‍ മൊബൈല്‍ ഫോണ്‍ വഴി വിവരം നല്‍കാന്‍ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലും പരിസരങ്ങളിലും ഏജന്റുമാര്‍ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ടാവും.
രഹസ്യവിവരം ലഭിച്ചാലും പൊലിസിന്റെ ആസൂത്രിതമായ നീക്കത്തിലൂടെയല്ലാതെയുള്ള റെയ്ഡുകള്‍ പലപ്പോഴും ലക്ഷ്യം കാണാതെ പോവുകയാണ് ചെയ്യുന്നത്. രഹസ്യവിവരം ലഭിക്കുന്ന സമയം പൊലിസ് വാഹനത്തില്‍ ചീറിപാഞ്ഞാണ് റെയ്ഡിന് പുറപ്പെടുന്നത്. ഈ വിവരം ഏജന്റുമാര്‍ വഴി ഇറക്കുമതി വാഹനങ്ങളിലുള്ളവര്‍ക്ക് അപ്പോള്‍ തന്നെ ലഭിച്ചിരിക്കും. ഇതോടെ വാഹനങ്ങള്‍ തിരിച്ചുവിടുകയോ, ഊട് വഴിയിലോ മറ്റൊ നിര്‍ത്തിയിടുകയോ ചെയ്ത് പൊലിസിന്റെ കണ്ണ് വെട്ടിക്കുന്നു.
ഗുഡല്ലൂര്‍ നാടുകാണി, താളൂര്‍ നാടുകാണി വഴിയുമാണ് മലപ്പുറം ജില്ലയിലേക്കുള്ള ഇറക്കുമതി. കോയമ്പത്തൂര്‍, അട്ടപ്പാടി, ബത്തേരി, കല്‍പ്പറ്റ വഴി വയനാട്ടിലേക്കും ഇറക്കുമതിയുണ്ട്. 30 ചെറിയ പാക്കറ്റുകളടങ്ങുന്ന വലിയ പാക്കറ്റിന് കര്‍ണാടകയില്‍ 150 രൂപയാണ് വില. ഇവിടെ ഏജന്റുമാര്‍ പാക്കറ്റ് ഒന്നിന് 300 രൂപക്കാണ് വില്‍പ്പന. കടകളില്‍ ചില്ലറ വില്‍പ്പന പാക്കറ്റ് ഒന്നിന് 650 മുതല്‍ 750 വരെ വില്‍പ്പന നടത്തുന്നു.
കൊള്ളലാഭം ലഭിക്കുമെന്നതിനാല്‍ സ്‌കൂള്‍ പരിസരങ്ങളില്‍ ഉള്‍പ്പടെയുള്ള പെട്ടിക്കടകളില്‍ നിര്‍ലോഭമായാണ് ഇവയുടെ വില്‍പ്പന. അടുത്തിടെ കോടതി നിര്‍ദേശ പ്രകാരം ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് തടവ് ശിക്ഷവരെ ഉറപ്പാക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴും ജാമ്യം കിട്ടുന്നതും പിഴയീടാക്കുന്നതുമായ നിസാര വകുപ്പുകളാണ് പൊലിസ് ചുമത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര് ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം