കെല്‍ട്രോണ്‍ മികച്ച തൊഴില്‍സംരംഭ കേന്ദ്രമാക്കും: മന്ത്രി മൊയ്തീന്
കണ്ണൂര്‍: സാമ്പത്തിക പ്രതിസന്ധിയിലായ കെല്‍ട്രോണിനെ ലാഭത്തിലാക്കാന്‍ സ്ഥാപനത്തിന് ലഭിക്കാനുള്ള തുക പിരിച്ചെടുക്കുന്നതിനുളള നടപടി ആരംഭിച്ചതായി മന്ത്രി എ.സി മൊയ്തീന്. കെല്‍ട്രോണില്‍ നവീകരിച്ച എം.പി.പി കപ്പാസിറ്റര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്ഥാപനത്തിലെ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നിലവില്‍ നിയമങ്ങളില്ല. എങ്കിലും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ന്യായമായ തീരുമാനം എടുക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നുണ്ടെങ്കില്‍ കെല്‍ട്രോണിന് കിഫ്ബി വഴി പണം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയാറാണെന്നും മന്ത്രി അറിയിച്ചു.
ടി.വി രാജേഷ് എം.എല്‍.എ അധ്യക്ഷനായി. മുന്‍ എം.പിയും കെല്‍ട്രോണ്‍ എംപ്ലോയീസ് അസോസിയേഷന് അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ സി. ഹരിദാസ്, കെ.സി.സി.എല്‍ ചെയര്‍പേഴ്സണ്‍ ടി.ആര് ഹേമലത, ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പി.കെ ശ്യാമള, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി പ്രീത, ബി. ജയചന്ദ്രന് നായര്‍, പി. സുധാകരന് നായര്‍, എം.പി ഇസ്മാഈല്‍, എം. ജലാല്‍ ഖാന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."