മനോനിലയില്‍ മാറ്റമില്ല: സഫൂറയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി
നാദാപുരം: മക്കളെ കൊന്നതിനു റിമാന്‍ഡില്‍ കഴിയുന്ന സഫൂറയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ജില്ലാ ജയിലില്‍ കഴിയുകയായിരുന്ന ഇവരുടെ മാനസികനില തൃപ്തികരമല്ലെന്ന് ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബുധനാഴ്ചയാണ് രണ്ടുമക്കളില്‍ മൂത്തകുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍മുക്കി കൊലപ്പെടുത്തിയത്. ഇളയകുട്ടി ശ്രമത്തിനിടെ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിനു ശേഷം നാദാപുരം പൊലിസ് അറസ്റ്റ് ചെയ്ത ഇവരെ കൊലക്കുറ്റത്തിന് കേസെടുത്ത് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്യുകയായിരുന്നു. സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയില്‍ അപേക്ഷ നല്കാന് പൊലിസ് തീരുമാനിച്ചിരുന്നു.
യുവതി ആശുപത്രിയില്‍ ആയതോടെ പൊലിസ് ഹരജി നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വച്ചു. കുറ്റ്യാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. സുനില്‍ കുമാറിനാണ് അന്വേഷണച്ചുമതല.
ജീവന് നിലനിര്‍ത്താന്‍ കബീറിന് സുമനസുകളുടെ സഹായംവേണം
കുന്ദമംഗലം: ജീവന് നിലനിര്‍ത്താന്‍ ഒരു ദിവസം പതിനയ്യായിരം രൂപയുടെ മരുന്ന് വേണ്ടിവരുന്ന കാരന്തൂര്‍ സ്വദേശി സുമനസുകളുടെ സഹായം തേടുന്നു. കാരന്തൂര്‍ സ്വദേശി തെക്കയില്‍ കബീറാണ് കരുണ വറ്റാത്തവരുടെ കനിവിനായി കേഴുന്നത്. നാലുവര്‍ഷം മുന്‍പ് കബീറിന്റെ കിഡ്നിക്ക് തകരാര്‍ സംഭവിച്ചത് കാരണം മാറ്റി വച്ചിരുന്നു. ഈ കിഡ്നിയാണ് ഇപ്പോള്‍ പ്രവര്‍ത്തന രഹിതമായിക്കൊണ്ടിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ച കബീറിന് ജീവന് നിലനിര്‍ത്താന്‍ ഒരു ദിവസം പതിനയ്യായിരം രൂപയുടെ ഇഞ്ചക്ഷനും മരുന്നുകളുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.
രണ്ടു ദിവസമായി നാട്ടുകാരുടേയും സുഹൃത്തുക്കളുടെയും സഹായത്താല്‍ മരുന്ന് വാങ്ങി ചികിത്സ നടത്തി ഇനി ആരുടെ മുന്നില്‍ കൈനീട്ടുമെന്ന ചിന്തയിലാണ് കബീറും ഭാര്യയും നാലുമക്കളും അടങ്ങുന്ന കുടുംബം. ഇവര്‍ താമസിച്ചിരുന്ന വീട് തകര്‍ന്നത് കാരണം ഇപ്പോള്‍ വാടക വീട്ടിലാണ് താമസം.
സഹായിക്കാന്‍ കഴിയുന്നവര്‍ ഈ നമ്പറില്‍ ബന്ധപ്പെടുക 9961817972. എസ്.ബി.ഐ കുന്ദമംഗലം ബ്രാഞ്ചില്‍ എക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പര്‍: 20239206795 ഐ.എഫ്.എസ്.സി കോഡ്: ടആകച0017050.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."