ചേനോളിയിലെ ഓട്ടോ ഡ്രൈവറുടെ ദുരൂഹ മരണം: അന്വേഷണം ഊര്‍ജിതമാക്കണമെന്ന ആവശ്യം ശക്തമാകുന്നു
പേരാമ്പ്ര: ചേനോളിയിലെ ഓട്ടോ ഡ്രൈവര്‍ നീലോത്ത് സുധീഷിന്റെ ദുരുഹ മരണത്തില്‍ അന്വേഷണം ഊര്ജിതമാക്കണമെന്നു നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
ചേനോളിയിലെ വാടക വീടിന്റെ മുറ്റത്തു നിര്‍ത്തിയിട്ട ഓട്ടോയിലാണ് സുധീഷിനെ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഈ മാസം ഒന്‍പതിന് സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടില്‍ നിന്നു പോയ സുധീഷിനെ പിറ്റെ ദിവസം മരിച്ച നിലയിലാണ് കാണപ്പെട്ടത്. തുടര്‍ന്ന് അനീഷ്, ബിനീഷ്, രജീഷ് എന്നി സുഹൃത്തുക്കളെചോദ്യം ചെയ്തെങ്കിലും തെളിവൊന്നുമില്ലെന്ന പേരില്‍ വിട്ടയക്കുകയായിരുന്നു.
പേരാമ്പ്ര എസ്.ഐക്കായിയിരുന്നു അന്വേഷണ ചുമതല. നേരത്തെ സംഭവത്തിന്റെ ദുരൂഹത വെളിച്ചത്തു കൊണ്ടുവരണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നടത്തിയ ധര്‍ണയുടെ പോസ്റ്ററും കൊടിയും നശിപ്പിച്ചിരുന്നു. സംഭവത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബി.ജെപി പഞ്ചായത്ത് കമ്മിറ്റിയും രംഗത്തു വന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ കെ.ഇ സേതുമാധവന് അധ്യക്ഷനായി. കെ. വത്സരാജ്, വി.കെ ബാലന് നായര്‍, രാജന് വയലാളി, ഗോപി രയരോത്ത്, ടി.പി സത്യന് സംബസിച്ചു. ഇതിനിടെ സുധീഷിന്റെ പിതാവും ഭാര്യയും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് എസ്.പിക്ക് നല്കിയ പരാതിയെ തുടര്‍ന്ന് പേരാമ്പ്ര സി.ഐക്ക് അന്വേഷണ ചുമതല കൈമാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."