ആദിവാസി സാക്ഷരത; രണ്ടാം ഘട്ടത്തിന് തുടക്കമായി
കല്‍പ്പറ്റ: വയനാട് ആദിവാസി സാക്ഷരതാ പദ്ധതി രണ്ടാംഘട്ടത്തിന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ തുടക്കമായി.
വയനാട്ടില്‍ 282 ഊരുകളിലെ 4,512 പേരാണ് ഒന്നാംഘട്ട സാക്ഷരതാ പരീക്ഷയില്‍ പങ്കാളികളായത്. ഇവരില്‍ 4,309 പേര്‍ വിജയിച്ചു. 95.5 ശതമാനമാണ് വിജയം.
3,551 സ്ത്രീകളും 758 പുരുഷന്മാരുമാണ് വിജയിച്ചത്. പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതോടെ മെച്ചപ്പെട്ട സ്ഥിതിയിലേക്കെത്തുമെന്ന് രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്ത് മന്ത്രി അഭിപ്രായപ്പെട്ടു.
രണ്ടാംഘട്ട പരീക്ഷയെന്നതു നാലാംതരത്തിന് തുല്യമായിരിക്കും. ഇതൊരു തുടര്‍പ്രക്രിയയാണ്. പ്രാഥമിക ഘട്ടം കഴിഞ്ഞ ചിലരെങ്കിലും ഡിഗ്രി പരീക്ഷ വരെ പാസാവുന്ന അവസ്ഥയിലേക്കെത്തണം. അറിവ് ആര്‍ജിച്ചെടുക്കുന്നതിനുള്ള പ്രധാന ഘടകം വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസമില്ലെങ്കില്‍ ചൂഷണത്തിനു വിധേയരാവും.
ഇതൊഴിവാക്കാന്‍ സാക്ഷരത കൂടിയേ തീരൂ എന്നും മന്ത്രി ബാലന്‍ പറഞ്ഞു.
സാക്ഷരതാ മിഷന്‍ നടപ്പാക്കിവരുന്ന ആദിവാസിസാക്ഷരതാ പദ്ധതി ആദിവാസികളുടെതുടര്‍ വിദ്യാഭ്യാസത്തിനായി ഹയര്‍സെക്കന്‍ഡറിതലം വരെ വിപൂലീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."