കെ.എസ്.ആര്.ടി.സിയുടെ 18 പുതിയ ബസുകള്‍ ഇന്ന് നിരത്തിലേക്ക്
കോഴിക്കോട്: നടക്കാവിലെ കെ.എസ്.ആര്.ടി.സിയുടെ റീജ്യനല്‍ വര്‍ക്ക്ഷോപ്പില്‍ നിര്‍മിച്ച 18 ബസുകള്‍ നിരത്തിലിറങ്ങി. പഴയ മോഡല്‍ ബസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കേന്ദ്ര മോട്ടോര്‍ വകുപ്പിന്റെ പ്രത്യേക ഉത്തരവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രജിസ്ട്രേഷന് നടന്നത്.
എട്ടു ബസുകള്‍ക്ക് അടുത്ത ദിവസം രജിസ്ട്രേഷന് ലഭിക്കും. മലിനീകരണമുണ്ടാക്കുന്ന ബി.എസ് ത്രീ എന്‍ജിനുള്ള ബസുകള്‍ക്കു നിലവില്‍ മോട്ടോര്‍ വാഹന വകുപ്പ് അനുമതി നല്‍കുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം മലിനീകരണ നിയന്ത്രണമുള്ള ബി.എസ് ഫോര്‍ വാഹനങ്ങള്‍ക്കു മാത്രമേ നിലവില്‍ പെര്മിഷന് നല്കാന് കഴിയുകയുള്ളു.
എന്നാല്‍ ഈ വിഭാഗത്തില്‍പെടാത്ത പഴയ മോഡല്‍ ബസുകള്‍ രജിസ്റ്റര്‍ ചെയ്യാനാവില്ലെന്നു കേരള മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ കെ.എസ്.ആര്.ടി.സിയെ അറിയിച്ചിരുന്നു. നേരത്തെ നിര്‍മിച്ച 25 ബസുകള്‍ ഇതുമൂലം രജിസ്റ്റര്‍ ചെയ്യാതെ നടക്കാവിലെ വര്‍ക്ക് ഷോപ്പില്‍ പൊടിപിടിച്ചു കിടക്കുകയായിരുന്നു. അഞ്ചു കോടി രൂപ നിര്‍മാണ ചെലവ് വരുന്ന ബസുകള്‍ ഇതുമൂലം റോഡിലിറങ്ങാനാവാത്ത അവസ്ഥയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."