HOME
DETAILS

കുറുവാ ദ്വീപ്; മഴക്കാലത്തിന് മുമ്പേ അടക്കും

  
backup
May 21 2018 | 03:05 AM

%e0%b4%95%e0%b5%81%e0%b4%b1%e0%b5%81%e0%b4%b5%e0%b4%be-%e0%b4%a6%e0%b5%8d%e0%b4%b5%e0%b5%80%e0%b4%aa%e0%b5%8d-%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d

 

കല്‍പ്പറ്റ: ജൈവ സമ്പന്നവും ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രവുമായ കുറുവാ ദ്വീപ് അടക്കാന്‍ സാധ്യത.
സുരക്ഷയുടെ പേര് പറഞ്ഞ് ദ്വീപ് അടക്കാനാണ് വനം വകുപ്പ് നീക്കം നടത്തുന്നത്. എല്ലാ മഴക്കാലത്തും കബനിയില്‍ ജലനിരപ്പ് ഉയരുമ്പോള്‍ ദ്വീപിലേക്കുള്ള ചങ്ങാട യാത്രയും പ്രവേശനവും നിരോധിക്കാറുണ്ട്. ഈ വര്‍ഷം വയനാട്ടില്‍ വേനല്‍ മഴ കൂടുതലായതിനാല്‍ കബനി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി നാലഞ്ച് ദിവസത്തിനുള്ളില്‍ തന്നെ ദ്വീപിലേക്കുള്ള പ്രവേശനം നിരോധിച്ചേക്കും.
നിലവില്‍ നാനൂറ് പേരെ മാത്രം പ്രവേശിപ്പിക്കാന്‍ ഉത്തരവ് ഇറങ്ങിയതിനെതിരേ സി.പി.എം പ്രക്ഷോഭം ഉയര്‍ന്നതിനെ തുടര്‍ന്ന് 1050 പേരെ ദിവസവും പ്രവേശിപ്പിക്കാന്‍ വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. ഇതിനെതിരേ ഒരു വിഭാഗം കോടതിയെ സമീപിച്ചിട്ടുണ്ട്. ദ്വീപ് പ്രവേശനവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം മുമ്പാണ് വിവാദം തുടങ്ങിയത്. സി.പി.ഐ. സി.പി.എം തര്‍ക്കവും കുറുവയെ ബാധിച്ചു. പ്രകൃതി സംരംക്ഷണ സമിതിയുടെ പരാതിയെ തുടര്‍ന്ന് വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ദിവസത്തെ സന്ദര്‍ശകരുടെ എണ്ണം 400 ആയി പരിമിതപ്പെടുത്തി 2017 നവംബര്‍ പത്തിന് വനം വകുപ്പ് ഉത്തരവിറക്കി.
സി.പി.ഐയുടെ കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍ സഭ ഇതിനെ പിന്തുണക്കുകയും പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സി.പി.എം ഇതിനെതിരേ രംഗത്ത് വരികയും എം.എല്‍.എ യുടെ നേതൃത്വത്തില്‍ ഇടപെടല്‍ നടത്തുകയും ചെയ്തു.
ഇതു കൂടാതെ പ്രദേശവാസികളും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും നിയന്ത്രണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങി. ഇതിനിടെ മെയ് 11ന് സന്ദര്‍ശകരുടെ എണ്ണം 1050 ആയി ഉയര്‍ത്തി വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കി. മെയ് 12ന് സമരസമിതിയുടെ നേതൃത്വത്തില്‍ കുറുവ മാര്‍ച്ച് നടത്തി.
കുറുവയില്‍ നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് ഒരു കേസും പൂര്‍ണമായും പ്രവേശനം നിരോധിക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു കേസും ഹൈക്കോടതിയിലുണ്ട്. കൂടാതെ ഗ്രീന്‍ ട്രൈബ്യൂണലിലും കേസ് നിലനില്‍ക്കുന്നു. ഈ കേസ് വേഗത്തിലാക്കി വിധി നേടാനാണ് വനം വകുപ്പിന്റെ ശ്രമം.
അതിന് മുന്നോടിയായാണ് സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിക്കുന്നത്. മഴക്കാലം കഴിഞ്ഞ് വീണ്ടും തുറക്കാനാകുമ്പോഴേക്കും പൂര്‍ണ നിയന്ത്രണമെന്ന കോടതി വിധി സംഘടിപ്പിക്കാനാകുമെന്നാണ് വനം വകുപ്പിന്റെ പ്രതീക്ഷ. ദ്വീപില്‍ പ്രവേശിക്കുന്നവരുടെ എണ്ണം ഘട്ടം ഘട്ടമായി കുറച്ചു കൊണ്ട്പൂര്‍ണമായും സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കുന്നതു വരെ നടപടികളുമായി മുന്നോട്ടു പോകാനാണ് വനം വകുപ്പ് തീരുമാനം.

സി.പി.എം കുറുവ മാര്‍ച്ച്; 50 പേര്‍ക്കെതിരേ കേസെടുത്തു

മാനന്തവാടി: കുറുവ ദ്വീപില്‍ സമരത്തിന്റെ പേരില്‍ അതിക്രമിച്ച് കടന്ന കേസില്‍ കണ്ടാല്‍ അറിയുന്ന അന്‍പത് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു.
കഴിഞ്ഞ 12നാണ് കുറുവ ദ്വീപില്‍ സമരം നടക്കുമ്പോള്‍ കുറുവ ഡി.എം.സിയുടെ നിയന്ത്രണത്തിലുള്ള ചങ്ങാടം ബലമായി പിടിച്ചെടുത്ത് ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ വനത്തില്‍ പ്രവേശിച്ചത്. സുരക്ഷാ മാനദണ്ഡം പോലും പാലിക്കതെയാണ് ഇവര്‍ ചങ്ങാടത്തില്‍ യാത്ര ചെയ്തത്.
ഇവര്‍ക്ക് എതിരെയാണ് വനം വകുപ്പ് വിവിധ വകുപ്പ് പ്രകാരം കേസെടുത്തത്. കുറുവയിലേക്ക് സി.പി.എം സമരം നടത്തുന്നതിനാല്‍ ഭീഷണി ഉണ്ടെന്നും അതിനാല്‍ സംരക്ഷണം നല്‍കണമെന്നും കാണിച്ച് നേരത്തേ എം.എല്‍.എ ഒ.ആര്‍ കേളു ചെയര്‍മാനായ കുറുവ ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സില്‍ (ഡി.എം.സി) ജില്ലാ പൊലിസ് സൂപ്രണ്ടിനും മാനന്തവാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് പൊലിസ് കുറുവയുടെ പൂര്‍ണ സംരക്ഷണം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഡി.എം.സിയുടെ നിയന്ത്രണത്തിലുള്ള ചങ്ങാടങ്ങള്‍ സമരം തുടങ്ങുന്നതിന് മുമ്പ് പൊലിസിന് കൈമാറിയിരുന്നെന്നും ചങ്ങാടത്തില്‍ അനധികൃതമായി അളുകള്‍ കയറിയത് തടയേണ്ടത് പൊലിസിന്റെ ചുമതലയാണന്നും പൊലിസാണ് സുരക്ഷയെരുക്കേണ്ടിയിരുന്നതെന്നും കുറുവ ഡി.എം.സി മാനേജര്‍ അഭിപ്രായപ്പെട്ടു.
സമരത്തിന്റെ വിവരം എസ്പിയുള്‍പ്പെടെയുള്ളവരെ രേഖാമുലം അറിയിച്ചിരുന്നുവെന്നും മാനേജര്‍ പറഞ്ഞു. ചങ്ങാടം അക്കരെയുള്ള ചുള്ളിയോട് റെയ്ഞ്ചിന് കീഴിലുള്ള കുറുവയോട് ചേര്‍ന്നുള്ള സ്ഥലത്ത് കൊണ്ടുപോയി കെട്ടണമെന്ന പൊലിസ് നിര്‍ദേശത്തെ തുടര്‍ന്ന് ചങ്ങാടം കൊണ്ടുപോയി കെട്ടിയിരുന്നെന്നും പിന്നീട് ചങ്ങാടം എങ്ങനെ സമരക്കാരുടെ അടുത്ത് എത്തിയെന്ന് അറിയില്ലന്നും രാവിലെ 10.30 മുതല്‍ കുറുവയുടെ സംരക്ഷണം പൊലിസിനായിരുവെന്നും മാനേജര്‍ പറഞ്ഞു.
അക്കരെ കെട്ടിയ ചങ്ങാടം ഇക്കരെ എത്തിയതിനെ കുറിച്ച് പൊലിസാണ് അന്വേഷണം നടത്തണ്ടേത്. കുറുവയുടെ സംരക്ഷണം രണ്ടര മണിക്കൂര്‍ നേരം പൊലിസിന്റെ കീഴിലായിരുന്നു. ആ സമയത്ത് ഉണ്ടായ അനിഷ്ടകരമായ സംഭവങ്ങളുടെ പേരില്‍ കുറുവ ഡി.എം.സി പരാതി ഒന്നും നല്‍കിയിട്ടില്ല. സംരക്ഷണം പൊലിസിന്റെ കൈവശമായതിനാലാണ് പരാതി നല്‍കാതിരുന്നതെന്നും ഡി.എം.സി മാനേജര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി 'വിപ്ലവ മ്യൂസിയം'

International
  •  a month ago
No Image

എഡിഎമ്മിന്റെ ആത്മഹത്യ: പി.പി ദിവ്യ കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകും; ദിവ്യയുടെ നടപടി ആസൂത്രിതം; വിധിപ്പകര്‍പ്പ് പുറത്ത്

Kerala
  •  a month ago
No Image

ഫലസ്തീന് സഹായവുമായി വീണ്ടും ഇന്ത്യ; 30 ടണ്‍ മരുന്നുകള്‍ അയക്കുന്നു

National
  •  a month ago
No Image

'മൂവ് ഔട്ട്'; പൂരദിവസം ആംബുലന്‍സില്‍ യാത്ര ചെയ്‌തോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി

Kerala
  •  a month ago
No Image

ഇനി കൂടുതല്‍ ക്ലിയറാകും; വിഡിയോ കോളില്‍ പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

Tech
  •  a month ago
No Image

ഉമര്‍ ഫൈസിയുടെ പ്രസ്താവനയുമായി സമസ്തക്ക് ബന്ധമില്ല

organization
  •  a month ago
No Image

തിരിച്ചു പിടിക്കാന്‍...; 70 മണ്ഡലങ്ങള്‍, 300 പ്രവര്‍ത്തകര്‍; ഒരു മാസം നീണ്ടു നില്‍ക്കുന്ന 'ഡല്‍ഹി ന്യായ് യാത്ര'യുമായി കോണ്‍ഗ്രസ്

National
  •  a month ago
No Image

തുടര്‍നടപടി പൊലിസിന് സ്വീകരിക്കാം; ദിവ്യ ഉചിതമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ: ടി.പി രാമകൃഷ്ണന്‍

Kerala
  •  a month ago
No Image

നൂറുകടന്ന് ; ചെറുനാരങ്ങയും വെളുത്തുള്ളിയും ബീന്‍സും  ഇഞ്ചിയും

Kerala
  •  a month ago