നവനീതം മണ്‍സൂണ്‍ ഫെസ്റ്റിന് ഇന്ന് തിരിതെളിയും
തൃശൂര്‍: കേരളത്തിലെ ജനങ്ങള്‍ അതിശയത്തോടെയും നെഞ്ചിടിപ്പോടെയും കണ്ടുനിന്ന സൈക്കിള്‍ യജ്ഞം എന്ന അഭ്യാസപ്രകടനത്തെ ഇന്നത്തെ ജനതക്ക് പരിചയപ്പെടുത്തുകയാണ് ജോസ് കോശിയുടെ ''ചരിത്രപുസ്തകത്തിലേയ്‌ക്കൊരേട് എന്ന നാടകം. നവനീതം മണ്‍സൂണ്‍ ഫെസ്റ്റിന്റെ ഭാഗമായാണ് പരിപാടി
സിനിമയോ നാടകമോ കേരളത്തില്‍ വേരുകള്‍ ഉറപ്പിക്കുന്നതിന് എത്രയോ മുന്‍പ് സാധാരണജനങ്ങളുടെ പ്രിയപ്പെട്ട വിനോദോപാധികളില്‍ ഒന്നായിരുന്നു സൈക്കിള്‍ യജ്ഞം. നാടോടികളായ അഭ്യാസികള്‍ ഗ്രാമങ്ങളില്‍ തമ്പടിച്ച് സൈക്കിള്‍ പ്രകടനങ്ങള്‍ നടത്തിയിരുന്നു. കാണികളുടെ താല്‍പര്യം അനുസരിച്ച് പ്രകടനങ്ങള്‍ അഞ്ചോ ആറോ ദിവസങ്ങള്‍ മുതല്‍ പത്തും ഇരുപതും ദിവസങ്ങള്‍ വരെ നീണ്ടു നിന്നിരുന്നു.
ദിവസങ്ങളോളം സൈക്കിളില്‍ നിന്നിറങ്ങാതെ അഭ്യാസങ്ങള്‍ കാഴ്ചവെക്കുന്നതായിരുന്നു സൈക്കിള്‍ യജ്ഞത്തിന്റെ രീതി. കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ കായികക്ഷമ ഉപയോഗിച്ചുള്ള പല കസര്‍ത്തുക്കളും അഭ്യാസികള്‍ കാഴ്ചവെച്ചിരുന്നു. തലയില്‍ വച്ച് കാപ്പി തിളപ്പിക്കുക, ട്യൂബ് ലൈറ്റ് നെഞ്ചത്ത് അടിച്ചുപൊട്ടിക്കുക, ആ കഷ്ണങ്ങള്‍ കടിച്ചു മുറിച്ചു തിന്നുക എന്നിങ്ങനെ പോകും അഭ്യാസങ്ങള്‍.
അഭ്യാസിയുടെ കളിയും ഭക്ഷണം കഴിക്കലും ഉറക്കവും എല്ലാം സൈക്കിളിന്മേല്‍ തന്നെ. ഈ സൈക്കിളിനാകട്ടെ ബ്രേക്കും ഉണ്ടാകില്ല. ഇത്തരം അഭ്യാസങ്ങള്‍ക്കൊപ്പം മറ്റു പ്രകടനങ്ങളും അരങ്ങേറും.
നാടകം സിനിമ തുടങ്ങിയവയ്ക്ക് പ്രചാരം ഏറിയപ്പോള്‍ ജനങ്ങള്‍ പതുക്കെ സൈക്കിള്‍ യജ്ഞത്തെ മറക്കുകയും പിന്നീട് അത് അന്യം നിന്നുപോവുകയും ചെയ്തു. ഫെസ്റ്റിവല്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."