ബാണാസുര പുഷ്‌പോത്സവം 31ന് സമാപിക്കും
പടിഞ്ഞാറത്തറ: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ പടിഞ്ഞാറത്തറ ബാണാസുര ഡാമിലെ പുഷ്‌പോത്സവം മെയ് 31ന് സമാപിക്കും.
ഹൈഡല്‍ ടൂറിസം വകുപ്പ്, ചീരക്കുഴി നഴ്‌സറി, നാഷനല്‍ യൂത്ത് പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പുഷ്‌പോത്സവം നടക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി ശരാശരി പ്രതിദിനം പതിനായിരത്തോളം സന്ദര്‍ശകര്‍ ബാണാസുരയിലെത്തുന്നുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന വിനോദ സഞ്ചാര കേന്ദ്രമായും കുട്ടികളുടെ വേനലവധിക്കാലം ആഘോഷമാക്കാന്‍ മാതാപിതാക്കള്‍ തിരഞ്ഞെടുത്ത പ്രധാന ഇടങ്ങളിലൊന്നായും ബാണാസുര പുഷ്‌പോത്സവം മാറി. സ്പില്‍ വേ ഒഴികെ പൂര്‍ണമായും മണ്ണുകൊണ്ട് നിര്‍മിച്ചതാണ് ബാണാസുര ഡാം. നിലവില്‍ രണ്ടര ഏക്കറോളം സോളാര്‍ പാടവും ബാണാസുര ഡാമിന് സ്വന്തമായുണ്ട്. നൂറിലധികം വ്യത്യസ്തയിനം പൂക്കള്‍, ഇരുനൂറില്‍പരം ജറബറ പൂക്കള്‍, തുടങ്ങി വ്യത്യസ്ഥ ഇനം ചെടികളുടെയും പൂക്കളുടെയും വില്‍പ്പന സ്റ്റാളുകളും ഫ്‌ളവര്‍ഷോ, ഫുഡ്‌ഫെസ്റ്റിവെല്‍, വാണിജ്യവിപണന മേള, അമ്യൂസ്‌മെന്റ് പാര്‍ക്ക്, കലാപരിപാടികള്‍ എന്നിവയും പുഷ്‌പോത്സവത്തിലുണ്ട്. ജൈവ പച്ചക്കറിയെ പോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക സ്റ്റാളുകളും അതിലൂടെ വിത്തുകളും ലഭ്യമാക്കുന്നുണ്ട്. അവധിക്കാലത്തോടനുബദ്ധിച്ച് പ്രവേശന നിരക്കില്‍ വൈകുന്നേരങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ടെന്ന് അതികൃതര്‍ അറിയിച്ചു. ബോട്ടിങ്, കുതിര സവാരി, ത്രീഡി ഷോ, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവക്കെല്ലാം വന്‍ തിരക്കാണ് കഴിഞ്ഞ ഒരാഴ്ചയായി അനുഭവപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."