HOME
DETAILS
MAL
കര്‍ളാട് ടൂറിസം കേന്ദ്രത്തിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി
backup
May 21 2018 | 04:05 AM
പടിഞ്ഞാറത്തറ: ഡി.ടി.പി.സിക്ക് കീഴിലുള്ള കര്‍ളാട് തടാകം ടൂറിസം കേന്ദ്രത്തോട് അധികൃതര്‍ കാണിക്കുന്ന അവഗണക്കെതിരേ നാട്ടുകാര്‍ രൂപീകരിച്ച കര്‍ളാട് തടാക സംരക്ഷണ വികസന സമിതിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
കഴിഞ്ഞ കുറെ മാസങ്ങളായി കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി നിലച്ചിരിക്കുന്ന സാഹചര്യത്തിലാണ് നാട്ടുകാര്‍ സംഘടിച്ച് സമരപരിപാടികള്‍ ആരംഭിച്ചത്. കല്‍പ്പറ്റ ബ്ലോക് പഞ്ചായത് പ്രസിഡന്റ് ശരുന്തളാ ഷണ്മുഖന് ഉദ്ഘാടനം ചെയ്തു. സംരക്ഷണ സമിതി ചെയര്മാന് കെ.പി ശിവദാസ് അധ്യക്ഷനായി. തരിയോട് പഞ്ചായത് വൈസ് പ്രസിഡന്റ് കെ. ചന്ദ്രശേഖരന്, ജിന്‍സി സണ്ണി, ഷീജാ ആന്റണി, ടോം തോമസ്, വി.ജി ഷിബു, ജോജിന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."