ലഹരിവിരുദ്ധ പ്രതിജ്ഞയും ലഘുലേഖ വിതരണവും നടത്തി
ഗുരുവായൂര്‍: ലോക ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് ഗുരുവായൂര്‍ റോവര്സിന്റെയും റേഞ്ചേഴ്സിന്റെയും ആഭിമുഖ്യത്തില്‍ ഗുരുവായൂര്‍ മഞ്ജുളാല്‍ പരിസരത്ത് പൊതുയോഗവും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി. റോവര്‍ ലീഡര്‍ എം.എസ് രാജന് അധ്യക്ഷനായി. യോഗം ഗുരുവായൂര്‍ ഫയര്‍ സ്റ്റേഷന് ഓഫിസര്‍ ജോസഫ് ആന്റണി ഗുരുവായൂരിലെ മുതിര്‍ന്ന പൊതുപ്രവര്ത്തകന് പെരുമ്പിള്ളി ഗോപിനാഥന് ലഹരിവിരുദ്ധ ലഘുലേഖ നല്കി ഉദ്ഘാടനം ചെയ്തു.
സ്കൗട്ട് ജില്ലാ കമ്മീഷണര്‍ പി.ഐ ലാസര്‍ മാസ്റ്റര്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ല സെക്രട്ടറി വി.ബി ജലീല്‍, ഗോപിനാഥ് പെരുമ്പിള്ളി, റേഞ്ചേഴ്സ് യൂനിറ്റ് ലീഡര്‍ ശോഭന ചക്രവര്‍ത്തി സംസാരിച്ചു. റേഞ്ചര്‍ ലീഡര്‍മാരായ വി.എസ് സുധ, സിമി രാജേഷ്, റോവര്‍ ലീഡര്‍മാരായ ദിജേഷ്, നാസിഫ് പുന്നയൂര്‍, ഹരിത രാജന്, വിഷ്ണു, ഷിഹാസ്, ഫര്‍സാന നേതൃത്വം നല്കി. ഗുരുവായൂര്‍ നഗരത്തിലും വിവിധ പ്രദേശങ്ങളിലും നൂറോളം വരുന്ന റോവേഴ്സ് ആന്‍ഡ് റേഞ്ചേഴ്സ് അംഗങ്ങള്‍ ലഹരിവിരുദ്ധ ലഘുലേഖകള്‍ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."