പനമരത്തെ ഗതാഗതക്കുരുക്കഴിക്കാന്‍ ട്രാഫിക് പരിഷ്‌കരണം
പനമരം: ടൗണിലെ ഗതാഗത തടസം പരിഹരിക്കാന്‍ ട്രാഫിക് പരിഷ്‌കരണം നടപ്പാക്കുന്നു.
പനമരം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ട്രാഫിക്ക് അഡൈ്വസറി ബോര്‍ഡ് മീറ്റിങിലാണ് തീരുമാനം. വാഹനങ്ങളുടെ എണം വര്‍ധിച്ചതോടെ ടൗണില്‍ ഗതാഗത കുരുക്കും പതിവായിരിക്കുയാണ്. കൂടാതെ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ഉള്‍പെടെ അപകടങ്ങള്‍ പതിവാകുകയാണ്. ഇതോടെ പരാതികള്‍ വ്യാപകമായതോടെയാണ് ട്രാഫിക്ക് അഡൈ്വസറി ബോര്‍ഡ് അടിയന്തര യോഗം ചേര്‍ന്നത്. യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. മോഹനന്‍ അധ്യക്ഷനായി. യോഗത്തില്‍ ടൗണിലെ തിരക്ക് കുറക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ പനമരം പൊലിസ് സമര്‍പ്പിച്ചു.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ട്രാഫിക്ക് പരിഷ്‌ക്കാരം എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന ആവശ്യമാണുയര്‍ന്നത്. പരിഷ്‌കരണം വേഗത്തില്‍ നടപ്പിലാക്കുന്നതിന് സബ് കമ്മിറ്റിക്ക് യോഗം രൂപം നല്‍കി.
പഞ്ചായത്ത് ഭാരവാഹികള്‍, ട്രേഡ് യൂനിയനുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, പനമരം പൊലിസ്, ആര്‍.ടി.ഒ ഉള്‍പെടുന്നതാണ് സബ് കമ്മിറ്റി. കല്‍പ്പറ്റ ഡി.വൈ.എസ്.പി പ്രിന്‍സ് അബ്രഹാം, മാനന്തവാടി ആര്‍.ടി.ഒ സാജു, സബ് ഇന്‍സ്‌പെക്ടര്‍ സകരിയ്യ, പഞ്ചായത്ത് മെമ്പര്‍മാരായ ഷൈനി കൃഷ്ണ, സാബു നീര്‍വാരം ഖൈറുന്നിസ കുണ്ടാല, എം.സി സെബാസ്റ്റ്യന്‍, കെ. അബ്ദുല്‍ അസീസ്, കെ.ടി ഇസ്മായില്‍, കെ. ബിജു, കെ.സി ഷഹദ്, ബെന്നി അരിഞ്ചേര്‍മല, ടി. ഖാലിദ്, ടി. ഉമ്മര്‍, രത്‌നാകരന്‍, ഗോപിക ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."