വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ സമ്മാനിച്ചു
തൃശൂര്‍: പരീക്ഷകളില്‍ മികച്ച വിജയം നേടിയ ലാലൂര്‍ അമ്പതാം ഡിവിഷനിലെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ അവര്‍ഡുകള്‍ സമ്മാനിച്ചു. ഡിവിഷനിലെ അരണാട്ടുകര, ലാലൂര്‍ പ്രദേശങ്ങളിലുള്ള നാനൂറ് വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.
അവാര്‍ഡ് വിതരണ സമ്മേളനം ജില്ലാ കലക്ടര്‍ വി.രതീശന് ഉദ്ഘാടനം ചെയ്തു. പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം തേറമ്പില്‍ രാമകൃഷ്ണന് നിര്‍വഹിച്ചു. കോര്പറേഷന് ലാലൂര്‍ ഡിവിഷന് കൗണ്‍സിലര്‍ ലാലി ജയിംസ് അധ്യക്ഷയായി.
അരണാട്ടുകര ഇന്‍ഫന്റ് ജീസസ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മറിന് പോള്‍, കോര്പ്പറേഷന് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് പി.സുകുമാരന്‍ ആശംസയര്‍പ്പിച്ചു.
സി.ജെ വാറുണ്ണി, സാബു ജേക്കബ്, വി.കെ അശോകന്, ശിവാനന്ദന് പാറമേല്‍, പോളി മാമ്പ്ര, ലിയോണ്‍സ് ജോര്‍ജ്, സെബാസ്റ്റിയന് തരകന്, ലൂവീസ് താഴത്ത്, ജോഫ്രി ജോസ്, ബിജോയ് മാത്യു, കെ.ആര് ജയന്, ഹരിഹരന് പിള്ള, എന്‍.സി ഔസേഫ്, അങ്കണവാടി ടീച്ചര്മാര് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."