ഊട്ടി ബസ്സ്റ്റാന്‍ഡ് നവീകരണം: ഫണ്ട് അനുവദിച്ചു
ഊട്ടി: ഊട്ടി ബസ് സ്റ്റാന്‍ഡ് വിപുലീകരണത്തിന് മുഖ്യമന്ത്രി രണ്ട് കോടിയുടെ ഫണ്ട് അനുവദിച്ചു.
ഊട്ടിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പണി കഴിപ്പിച്ച ബസ് സ്റ്റാന്‍ഡ് തകര്‍ച്ചയുടെ വക്കിലാണ്. സ്ഥലപരിമിതിയും ബസുകള്‍ നിര്‍ത്തിയിടുന്ന സ്ഥലങ്ങള്‍ പൊട്ടി പൊളിഞ്ഞതിനെ തുടര്‍ന്ന് മഴപെയ്താല്‍ അഴുക്കു വെള്ളം കെട്ടിനില്‍ക്കുകയും ചെയ്യും.
അതിനാല്‍ യാത്രക്കാര്‍ക്ക് നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ്. സ്റ്റാന്‍ഡിന്റെ വികസനത്തിനായി സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയിട്ടും ബന്ധപ്പെട്ട വകുപ്പില്‍നിന്ന് നടപടി ഉണ്ടായിട്ടില്ല. ഊട്ടി ഡിപ്പോയില്‍ നിന്ന് 150 ബസുകളും കേരള, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും മറ്റു ഡിപ്പോകളില്‍ നിന്നുമായി വരുന്ന ബസുകള്‍ക്ക് നിര്‍ത്തിയിടാന്‍ പോലും സൗകര്യമില്ലാത്ത അവസ്ഥയാണ്.
ഊട്ടിയില്‍ ഫ്‌ളവര്‍ ഷോ ഉദ്ഘാടനം ചെയ്യാനെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പഴനി സ്വാമിക്ക് കൊടുത്ത പരാതി പരിഗണിച്ചാണ് സ്റ്റാന്‍ഡ് വികസത്തിന് രണ്ട് കോടി അനുവദിച്ചത്. തികയാത്ത തുക നഗരസഭയില്‍ നിന്ന് 1.40 കോടി ആവശ്യപ്പെട്ടിട്ടുണ്ട്. ഫണ്ട് ലഭിച്ചാല്‍ ഉടനെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പണി ആരംഭിക്കുമെന്ന് ബന്ധപ്പെട്ട അധികാരികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."