ഇന്‍ടെക് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി
കല്‍പ്പറ്റ: ഐ.എം.എ നെറ്റ്‌വര്‍ക്ക് ഫോര്‍ ട്രോമ ആന്‍ഡ് എമര്‍ജന്‍സി കെയറിന്(ഇന്‍ടെക്) ജില്ലയില്‍ തുടക്കമായി.
പരിപാടിയുടെ ഭാഗമായി പരിശീലനക്ലാസും നടത്തി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും കേരളാപൊലിസും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. അപകടം സംഭവിച്ചാലുടന്‍ വേഗമാര്‍ന്ന ചികിത്സാ സൗകര്യമൊരുക്കുന്നതാണ് പദ്ധതി. അപകടത്തില്‍പ്പെടുന്നവരെ ഉടനടി ആശുപത്രിയിലെത്തിക്കാനും അത്യാധുനിക ട്രോമകെയര്‍ നല്‍കാനും പദ്ധതിയിലൂടെ കഴിയും. കേരളത്തിലങ്ങോളമുള്ള ആംബുലന്‍സുകളെ ഒരുമിച്ച് ചേര്‍ത്തുള്ള ബൃഹദ് പദ്ധതിയാണിത്.
അപകടം നടന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 9188100100 എന്ന നമ്പറില്‍ ബന്ധപ്പെടുക. തിരുവനന്തപുരം കേന്ദ്രമായുള്ളതാണ് ഈ നമ്പര്‍. സംഭവം നടന്ന സ്ഥലത്തിന്റെ വിവരം ലഭിച്ചു കഴിഞ്ഞാല്‍ കേന്ദ്രീകൃത ശൃംഖലയിലൂടെ ഈ നമ്പറില്‍ നിന്നും ടി.ആര്‍.ഐ ആപ് വഴി അപകടസ്ഥലത്തിനടുത്തുള്ള ആംബുലന്‍സ് ക്യാപ്റ്റന് ഈ സന്ദേശം കൈമാറും. ഇതുവഴി എത്രയും വേഗം അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നതിന് സാധിക്കും.
പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കി. കല്‍പ്പറ്റ പൊലിസ് സ്റ്റേഷന്‍ മീറ്റിങ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ ആര്‍.ടി.ഒ വി. സജിത് പദ്ധതി ഉദ്ഘാടനം ചെയ്തു. ഡോ. രാജേഷ്‌കുമാര്‍ പദ്ധതി വിശദീകരിച്ചു. ഐ.എം.എ മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഡോ. എം. ഭാസ്‌ക്കരന്‍ അധ്യക്ഷനായി. ഡി.വൈ.എസ്.പി സജീവ്, ഡോക്ടര്‍മാരായ എം.പി രാജശേഖരന്‍, വി.ജെ സെബാസ്റ്റിയന്‍, വി.പി ഉസ്മാന്‍ സംസാരിച്ചു. എം.പി കൃഷ്ണകുമാര്‍ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കി. ഡോ. ഭാര്‍ഗവന്‍ സ്വാഗതവും ഡോ. അബൂബക്കര്‍ ഷീഹാന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."