ബാബരി മസ്ജിദ്: അദ്വാനിക്കിന്ന് വിധി നിര്‍ണയ നാള്
ന്യൂഡല്‍ഹി: ബാബരിമസ്ജിദ് ഗൂഡാലോചനക്കേസ് പുന:സ്ഥാപിക്കണമോയെന്ന കാര്യത്തില്‍ സുപ്രിം കോടതി ഇന്ന് വിധി പറയും. ബി.ജെ.പിയിലെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി എന്നീ പ്രമുഖര്‍ ഉള്‍ക്കൊള്ളുന്നതാണ് കേസ്.
അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം കോടതിക്കു പുറത്തു ചര്‍ച്ചയിലൂടെ പരിഹാരം കാണാന്‍ കഴിഞ്ഞ ദിവസം സുപ്രിംകോടതിയുടെ നിര്‍ദേശിച്ചിരുന്നു. ഇതൊരു മതപരവും വൈകാരികവുമായ പ്രശ്നമാണ്.
ഇക്കാര്യത്തില്‍ ഇരുവിഭാഗവും ഒന്നിച്ചിരുന്ന് സൗഹാര്‍ദപരമായ അന്തരീക്ഷത്തിലൂടെ പരിഹാരം കാണുന്നതാണ് ഉചിതമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്.ഖേഹാര്‍ അധ്യക്ഷനായ മൂന്നംഗ സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കി. പ്രശ്നപരിഹാരത്തിന് ഒരു ശ്രമം കൂടി നടത്തണമെന്നും കോടതി വാക്കാല്‍ നിര്‍ദേശിച്ചു. കേസില്‍ കക്ഷിചേര്‍ന്ന ഇരുവിഭാഗവും ആവശ്യപ്പെട്ടാല്‍ താന്‍ മധ്യസ്ഥം വഹിക്കാന്‍ തയാറാണെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."