കാഷായ വേഷധാരികള്‍ ഭരണകേന്ദ്രങ്ങളില്‍ എത്തുന്നത് ഗൗരവതരം: ടി.വി ചന്ദ്രന്‍
നിലമ്പൂര്‍: ഭാരതത്തിന്റെ അധികാര സിരാ കേന്ദ്രങ്ങളില്‍ കാഷായ വസ്ത്രധാരികള്‍ കടന്നുകൂടിക്കൊണ്ടിരിക്കുന്ന കാലമാണിതെന്ന് അത് ഗൗരവമായി കാണണമെന്നും സംവിധായകന്‍ ടി.വി ചന്ദ്രന്‍. അഞ്ചുദിവസങ്ങളിലായി നിലമ്പൂര്‍ ഫെയറിലാന്റ് സിനിമാസില്‍ നടന്ന ഐ.എഫ്.എഫ്.കെ പ്രാദേശിക ചലച്ചിത്രമേളയുടെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുനിമടയില്‍ നിന്ന് ഒരു യോഗിയെത്തി രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി.
ഇതേ നിലതുടരുകയാണെങ്കില്‍ അധികം വൈകാതെതതന്നെ മേലാസകലം ഭസ്മം ധരിച്ച് ജടകെട്ടിയ മുടിയുമായി ഒരു യോഗി ഐ.എഫ്.എഫ്.കെ ഫെസ്റ്റിവലും ഉദ്ഘാടനം ചെയ്യാന്‍ എത്തിയേക്കാം, അദ്ദേഹം പറഞ്ഞു.
ടി.വി സലീം ചന്ദ്രന് ഉപഹാരം കൈമാറി.
ഡി.സി.സി സെക്രട്ടറി എം.എ റസാഖ് അധ്യക്ഷനായി. ഫെസ്റ്റിവല്‍ ഡയറക്ടര്‍ മധുജനാര്‍ധനന്‍, അഡ്വ. ബിജിലാല്‍, സുരേഷ് തിരുവാലി, അരുമ ജയകൃഷ്ണന്‍, ഇ പത്മാക്ഷന്‍, മാട്ടുമ്മല്‍ സലീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."